പി.എസ്.സി: വകുപ്പുതല പരീക്ഷകളും ഇനി ഒാൺലൈനിലേക്ക്
text_fieldsകാസർകോട്: ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകൾ ഇനി ഒാൺലൈൻ രീതിയിലേക്ക്. 2019 ജനുവരി മുതൽ നടത്തുന്ന എല്ലാ വകുപ്പുതല പരീക്ഷകളും ഒാൺലൈനിലാകും. ഒേട്ടറെ പരീക്ഷകൾ ഒാൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനു പിന്നാലെയാണ് വകുപ്പുതല പരീക്ഷകളും മാറ്റുന്നത്. നിലവിൽ ഒ.എം.ആർ രീതിയിലാണ് വകുപ്പുതല പരീക്ഷകൾ നടത്തുന്നത്.
ഒാൺലൈൻ രീതിയിലേക്ക് മാറുന്നതോടെ പരീക്ഷാ കേന്ദ്രങ്ങളിലും മാറ്റം വരും. കമ്പ്യൂട്ടർ സൗകര്യമുള്ള സ്ഥാപനങ്ങളാണ് ഒാൺലൈൻ പരീക്ഷകൾക്ക് വേണ്ടത്. അതിനാൽ, എൻജിനീയറിങ് കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളാക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ചില എൻജിനീയറിങ് കോളജുകളിൽ ഒന്നിൽ കൂടുതൽ പരീക്ഷാകേന്ദ്രം ഒരുക്കേണ്ടിയും വരും.
പരീക്ഷാ കേന്ദ്രങ്ങളുടെ കുറവു കാരണം പരീക്ഷാ സമയത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും പി.എസ്.സി ആലോചിക്കുന്നുണ്ട്. നിലവിൽ രാവിലെ ഏഴുമുതൽ 8.30വരെയാണ് ഒ.എം.ആർ രീതിയിൽ പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രങ്ങൾ പരിമിതമാകുേമ്പാൾ പരീക്ഷാർഥികൾക്ക് എത്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പരീക്ഷയുടെ സമയം ഉച്ചക്കുശേഷം ആക്കാനാണ് ആലോചന.
കമ്പ്യൂട്ടർ സൗകര്യമുള്ള സ്ഥാപനങ്ങൾ ലഭിക്കുകയാണെങ്കിൽ താലൂക്ക് അടിസ്ഥാനത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാനും നീക്കമുണ്ട്. ഫലം താമസമില്ലാതെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നതാണ് ഒാൺലൈൻ പരീക്ഷകളുടെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.