വകുപ്പുതല പരീക്ഷാകേന്ദ്രങ്ങൾ വെട്ടിക്കുറച്ച് പി.എസ്.സി
text_fieldsതിരുവനന്തപുരം: പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെ നക്ഷത്രമെണ്ണിക്കാൻ പബ്ലിക് സർ വിസ് കമീഷൻ. വകുപ്പുതല പരീക്ഷ ഓൺലൈനാക്കുന്നതിെൻറ ഭാഗമായി പരീക്ഷാകേന്ദ്രങ്ങളിൽ ഭ ൂരിഭാഗവും വെട്ടിക്കുറച്ചു. 74ഓളം സെൻററുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 27 എൻജിനീയറിങ ് കോളജുകളും പി.എസ്.സിയുടെ നാല് ഓൺലൈൻ സെൻററുകളുമടക്കം 31 കേന്ദ്രങ്ങളിൽ മാത്രമേ പര ീക്ഷാസൗകര്യം ഉണ്ടാകൂ. ആദ്യഘട്ടത്തിൽ പി.എസ്.സി ഓൺലൈൻ പരീക്ഷയുമായി സഹകരിക്കാൻ നി രവധി എൻജിനീയറിങ് കോളജുകൾ വന്നെങ്കിലും പരീക്ഷ നടത്തിപ്പിലെ സാങ്കേതികതയും സുര ക്ഷാവീഴ്ചയും ഭയന്ന് നല്ലൊരുശതമാനം കോളജുകളും പിന്മാറി.ജീവനക്കാരുടെ പ്രബേഷൻ പ്രഖ്യാപിക്കാനും ഉദ്യോഗക്കയറ്റത്തിനുമാണ് വകുപ്പുതല പരീക്ഷ.
താലൂക്ക് അടിസ്ഥാനത്തിൽ അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സെൻറർ അനുവദിക്കുകയായിരുന്നു ഇതുവരെ. ഈ വർഷം മുതലാണ് പരീക്ഷ ഓൺലൈൻ ആക്കിയത്. ഇതോടെ, മേഖലാകേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ജോലി ചെയ്യുന്നവർ കോഴിക്കോട് റീജ്യനിലും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർ എറണാകുളത്തും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ളവർ തിരുവനന്തപുരം റീജ്യനിലും പത്തനംതിട്ട ഓൺലൈൻ സെൻററിലും പരീക്ഷ എഴുതേണ്ടിവരും. ഇതിനുപുറമെയാണ് 27 കോളജുകളിൽ സൗകര്യം.
31 സെൻററുകളിൽ 5000 ഉദ്യോഗസ്ഥർക്കാണ് സൗകര്യമൊരുക്കാനാകുക. 12,000ത്തോളം ഉദ്യോഗസ്ഥരാണ് ഒരുദിവസം പരീക്ഷ എഴുതാൻ എത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ രാവിലെയും ഉച്ചക്കും വൈകീട്ടും പരീക്ഷ നടത്താനുള്ള നീക്കത്തിലാണ് പി.എസ്.സി. ഇങ്ങനെ വന്നാൽ പരീക്ഷാദിവസം ഉദ്യോഗസ്ഥർക്ക് അവധി എടുക്കണം. ഇതോടെ സർക്കാർ ഓഫിസ് പ്രവർത്തനം താളംതെറ്റും.
എത്തും പിടിയുമില്ലാതെ ഉദ്യോഗസ്ഥർ
തെരഞ്ഞെടുക്കപ്പെട്ട എൻജിനീയറിങ് കോളജുകളിൽ ഒരുദിവസം മുമ്പ് പി.എസ്.സിയുടെ സർവർ ഇൻസ്റ്റാൾ ചെയ്ത ശേഷമാണ് പരീക്ഷ നടത്തുക. എന്നാൽ, ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. സുരക്ഷ സംബന്ധിച്ചും ധാരണയില്ല. പരീക്ഷ നടത്തിപ്പിനുള്ള നിയമാവലിയോ ഓൺലൈൻ പ്രോട്ടോകോളോ തയാറാക്കിയിട്ടില്ല. 5000 വിദ്യാർഥികളെ ഉൾപ്പെടുത്തി മോക് ടെസ്റ്റ് നടത്തുമെന്ന് പി.എസ്.സി ചെയർമാെൻറ അറിയിപ്പിലൊതുങ്ങി കാര്യങ്ങൾ.
വേണം നാലുമാസം
പി.എസ്.സിയുമായി ധാരണപത്രം ഒപ്പിട്ട കോളജുകൾ ശനിയാഴ്ച മാത്രമേ പരീക്ഷ നടത്താൻ സമ്മതിച്ചിട്ടുള്ളൂ. അങ്ങനെയെങ്കിൽ ജനുവരിയിലും ജൂലൈയിലും 15 ദിവസംകൊണ്ട് തീർക്കുന്ന പരീക്ഷ പൂർത്തിയാക്കാൻ ഇനി നാലുമാസം (15 ശനിയാഴ്ചകൾ) വേണം. ഇത് ജീവനക്കാരുടെ പ്രമോഷനെയും സർവിസിനെയും ബാധിക്കും. പ്രതിസന്ധി മറികടക്കാൻ ഞായറാഴ്ച പരീക്ഷ നടത്താനുള്ള സാധ്യത ആരായുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.