പി.എസ്.സി പരീക്ഷ: തട്ടിപ്പ് സ്മാർട്ട് വാച്ചുവഴി; ആസൂത്രകൻ പ്രണവ്
text_fieldsതിരുവനന്തപുരം: സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന് ന് പി.എസ്.സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് മുമ്പാകെ സമ്മതിച്ചു. കേസിലെ മൂന്നാംപ്രതി പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും പ ൊലീസ് കോൺസ്റ്റബിളായ ഗോകുലും പ്രണവിെൻറ അയൽവാസി സഫീറും ചേർന്ന് ഉത്തരങ്ങൾ ല ഭ്യമാക്കിയെന്നും ഇരുവരും മൊഴി നൽകി.
തട്ടിപ്പിന് ഉപയോഗിച്ച സ്മാർട്ട് വാച്ചുകൾ പ്രതികൾ പുഴയിലെറിഞ്ഞതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അതിനായി പ്രതികളിലൊരാളെ മൂന്നാറിൽ കൊണ്ടുപോയി തെളിവെടുത്തെന്നാണ് വിവരം. യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതികളായ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ശിവഞ്ജിത്ത്, 28ാം റാങ്കുകാരൻ നസീം എന്നിവരെ ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവരെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഉത്തരം ലഭ്യമാക്കിയ മാർഗം പ്രതികൾ സമ്മതിച്ചത്.
തങ്ങൾക്ക് ചോദ്യപേപ്പർ ചോർത്തിയതിൽ പങ്കില്ലെന്നും പിടികൂടാനുള്ള ബാക്കി മൂന്ന് പ്രതികൾക്കാണ് പെങ്കന്നുമാണ് ഇരുവരും മൊഴി നൽകിയതെന്നാണ് വിവരം. പരീക്ഷ തുടങ്ങിയ ശേഷം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ചോർന്നുകിട്ടിയ ഉത്തക്കടലാസ് നോക്കി ഗോകുലും സഫീറും ഗൈഡുകളുടെ സഹായത്തോടെ ഉത്തരങ്ങള്‍ തയാറാക്കി മൂന്നുപേർക്ക് എസ്.എം.എസ് വഴി നൽകിയെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
എന്നാൽ എങ്ങനെ ചോദ്യക്കടലാസ് ലഭിച്ചു, മൊബൈൽ ഫോണുകൾ ഉപയോഗിക്കാനാകാത്ത പരീക്ഷയിൽ പ്രതികൾ എങ്ങനെ സ്മാർട്ട് ഫോൺ ഉപയോഗിച്ചു എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. മറ്റ് ചിലരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുള്ളതായാണ് ക്രൈംബ്രാഞ്ചിെൻറ സംശയം. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി േചാദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കേസിലെ മറ്റ് മൂന്ന് പ്രതികളായ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പിടികൂടിയാൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇവരെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.