പി.എസ്.സിക്ക് ഹൈകോടതി വിമർശനം: പരീക്ഷനടപടി കോടതിയെ ബോധ്യപ്പെടുത്തും
text_fieldsതിരുവനന്തപുരം: പി.എസ്.സിക്കെതിരായ ഹൈകോടതി വിമർശനത്തിെൻറ പശ്ചാത്തലത്തിൽ പി.എ സ്.സിയുടെ പരീക്ഷനടത്തിപ്പിനെക്കുറിച്ചും ചോദ്യപേപ്പർ തയാറാക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താൻ ലീഗൽ റീട്ടെയിനറെ പി.എസ്.സി ചുമതലപ്പെടുത്തി. പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തിരികെക്കൊണ്ടുവരാൻ അടുത്തിടെ നടന്ന നിയമനങ്ങളെക്കുറിച്ചെങ്കിലും വിപുലവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ 30ന് യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉത്തരങ്ങൾ ഫോൺസന്ദേശമായി അയച്ച നാലാം പ്രതി ഡി. സഫീറിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പി.എസ്.സിക്കെതിരായ ഹൈകോടതി വിമർശനം. എന്നാൽ ജാമ്യഹരജി പരിഗണിക്കുന്ന ഘട്ടത്തിൽ പി.എസ്.സി അഭിഭാഷകൻ കോടതിയിൽ ഉണ്ടായിരുന്നില്ല. ഇതുമൂലം പി.എസ്.സിയുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞമാസം 22നും സഫീറിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെ പി.എസ്.സിയെ രൂക്ഷമായി ഹൈകോടതി വിമർശിച്ചിരുന്നു. ഉന്നതബന്ധമുള്ളവർക്ക് ചോദ്യപേപ്പറും ഉയർന്ന മാർക്കും കിട്ടുന്ന സ്ഥിതിയാണുള്ളതെന്നും ഇങ്ങനെയാണോ പരീക്ഷ നടത്തുന്നതെന്നുമായിരുന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ പരാമർശിച്ചത്. എന്നാൽ പരാമർശം രേഖയിൽ ഇല്ലാത്തതിനാൽ മറ്റ് നിയമനടപടികളിലേക്ക് പോകേണ്ടെന്ന നിലപാടിലായിരുന്നു പി.എസ്.സി. ഇതിനുപിന്നാലെയാണ് 30ന് ഹൈകോടതി വീണ്ടും പി.എസ്.സിയെ വിമർശിച്ചത്.
പി.എസ്.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് പി.എസ്.സിയുടെ വിലയിരുത്തൽ. പി.എസ്.സിക്കെതിരായ ഹൈകോടതി പരാമർശങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം അന്വേഷണം സംബന്ധിച്ച പുരോഗതിയും തിങ്കളാഴ്ചത്തെ യോഗം വിലയിരുത്തും. ഏഴു ബറ്റാലിയനുകളിലേക്കും നടന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ആദ്യ 100 റാങ്ക് നേടിയവരുടേതടക്കം 700 പേരുടെ ഫോണുകൾ പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും പി.എസ്.സി ആഭ്യന്തര വിജിലൻസിന് രേഖകൾ കൈമാറാൻ പൊലീസ് ഹൈടെക് സെൽ തയാറായിട്ടില്ല. പൊലീസ് മേധാവിയുടെ നിർദേശമുണ്ടെങ്കിൽ മാത്രമേ രേഖകൾ നൽകാനാകൂവെന്നാണ് ഹൈടെക് സെൽ പി.എസ്.സി വിജിലൻസ് എസ്.പിയെ അറിയിച്ചിരിക്കുന്നത്. ഇതിലും കമീഷന് അതൃപ്തിയുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പി.എസ്.സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.