ഭിന്നശേഷി സംവരണം ബാധകമായ റാങ്ക് ലിസ്റ്റുകളിൽ അഡ്വൈസ് നൽകുന്നത് പി.എസ്.സി നിർത്തി
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംവരണ റൊേട്ടഷൻ പുനഃക്രമീകരിക്കുന്നതിെൻറ വിശദാംശങ്ങൾ തയാറാകാത്ത സാഹചര്യത്തിൽ ഇത് ബാധകമായ റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമനം നിർത്തിെവക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗമാണ് ഭിന്നശേഷിക്കാരുടെ സംവരണ ടേണുകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. ഇത് പ്രാബല്യത്തിൽ വരുത്തുന്ന തീയതിയും നടപ്പാക്കുന്നതിെൻറ വിശദാംശങ്ങളും തീരുമാനിക്കാൻ ചൊവ്വാഴ്ച കമീഷൻ യോഗം ചേർന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഉണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് ഭിന്നശേഷി സംവരണം ബാധകമായ മുഴുവൻ തസ്തികകളിലും അഡ്വൈസ് നൽകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്.
സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, എൽ.ഡി. ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് അടക്കം സുപ്രധാനമായ നിരവധി ലിസ്റ്റുകളിൽ ഭിന്നശേഷി സംവരണം ബാധകമാണ്. ഇവയിലെല്ലാം അഡ്വൈസ് നിർത്തിവെക്കും. ഭിന്നശേഷി സംവരണം ബാധകമല്ലാത്ത തസ്തികകളിൽ നിയമന ശിപാർശ തുടരും.
നിലവിൽ ഭിന്നശേഷി സംവരണ ടേൺ 36,66,99 എന്നിങ്ങനെയായിരുന്നു. എന്നാൽ 1,34,67 എന്ന ക്രമത്തിൽ റൊേട്ടഷൻ വേണമെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തിരുന്നു. കേരളത്തിൽ ഇത് നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ ഇൗ സംവരണ ക്രമം അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതാണ് പി.എസ്.സിയും അംഗീകരിച്ചത്. റൊേട്ടഷൻ ക്രമീകരിക്കുന്നത് സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ പി.എസ്.സിയിലെ ബന്ധപ്പെട്ട വിഭാഗത്തിന് നിർദേശം നൽകുകയും ചെയ്തു.
അടുത്ത യോഗത്തിൽ അന്തിമ തീരുമാനം കമീഷൻ കൈക്കൊള്ളും. അതുവരെയാകും നിയമന ശിപാർശ നിർത്തുന്നത്. ഏതാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമോപദേശം തേടാനും കമീഷൻ തീരുമാനിച്ചു. കെ.എസ്.ഇ.ബി മസ്ദൂർ, വാട്ടർഅതോറിറ്റി ഒാപറേറ്റർ അടക്കം ലിസ്റ്റുകൾ ജൂൺ 30 വരെ നീട്ടണമെന്ന് കോടതിവിധി ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.