Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഅധ്യാപക നിയമന...

അധ്യാപക നിയമന വിലക്ക്​: ഉത്തരവിനെതിരെ ഉദ്യോഗാർഥികളും ഗവേഷകരും സമരത്തിലേക്ക് 

text_fields
bookmark_border
teacher
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന​നി​രോ​ധ​നം കൊ​ണ്ടു​വ​രു​ന്ന ഏ​പ്രി​ൽ ഒ​ന്നി​ലെ ഉ​ത്ത​ര​വി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ഭ്യാ​സ​സ്നേ​ഹി​ക​ളും സം​യു​ക്ത സ​മ​ര​ത്തി​ലേ​ക്ക്.

യു​നൈ​റ്റ​ഡ് ആ​ക്​​ഷ​ൻ ഫോ​റം ടു ​പ്രൊ​ട്ട​ക്റ്റ്​ കൊ​ളീ​ജി​യ​റ്റ് എ​ജു​ക്കേ​ഷ​ൻ എ​ന്ന സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 14ന് ​സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​െ​വ​ൻ​ഷ​ൻ ന​ട​ക്കും. ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഏ​പ്രി​ൽ ഒ​ന്നി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​നി​മു​ത​ൽ പ​തി​നാ​റു മ​ണി​ക്കൂ​ർ അ​ധ്യാ​പ​നം ആ​ഴ്ച​യി​ലു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പു​തി​യ ത​സ്തി​ക​ക​ൾ ഉ​ണ്ടാ​കു​ക​യു​ള്ളൂ. കൂ​ടാ​തെ പി.​ജി ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ന​ത്തി​ന്​ ല​ഭി​ച്ചി​രു​ന്ന വെ​യ്റ്റേ​ജ് സ​മ്പ്ര​ദാ​യ​വും എ​ടു​ത്തു​ക​ള​ഞ്ഞു. ഇൗ​വി​ധ​ത്തി​ൽ ഏ​ക​ദേ​ശം പ​ത്തു വ​ർ​ഷ​ത്തേ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നി​യ​മ​ന​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ വാ​ണി​ജ്യ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന നീ​ക്കം. സ്ഥി​രാ​ധ്യാ​പ​ക​രി​ല്ലാ​താ​കു​ന്ന​തോ​ടെ പു​തി​യ ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​ക​ളി​ല്ലാ​താ​കു​ക​യും ഗ​വേ​ഷ​ണ​ത്തി​​​െൻറ സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​മെ​ന്ന് യു​നൈ​റ്റ​ഡ് ആ​ക്​​ഷ​ൻ ഫോ​റം ടു ​പ്രൊ​ട്ട​ക്റ്റ്​  കോ​ള​ജി​യേ​റ്റ് എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ എ​സ്. അ​ലീ​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala psccareer newscollegiate educationteaching post banapplicants protestpg weightage system
News Summary - teacher appointment ban; researchers and applicants for strike-kerala
Next Story