ഏഴ് പൊലീസ് ബറ്റാലിയനുകളിലെയും റാങ്ക്പട്ടിക പി.എസ്.സി മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി പര ീക്ഷയില്‍ നടത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഏഴ് പൊലീസ് ബറ്റാലിയനുകളിലെയും റാങ്ക്പട്ടികയിലെ നിയമനങ് ങൾ താൽക്കാലികമായി മരവിപ്പിക്കാനും അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനും പി.എസ്.സി തീരുമാനിച്ചു. ഏഴ് റ ാങ്ക്പട്ടികകളിലും ഇടംപിടിച്ച ആദ്യ 100 ഉദ്യോഗാർഥികളുടെ കോൾ ലിസ്റ്റും മെസേജ് ലിസ്റ്റും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാൻ ഡി.ജി.പിക്ക് പരാതി നൽകും. അന്വേഷണം പൂർത്തിയാകുന്നതുവരെ ഏഴ് ബാറ്റാലിയനുകളിലും നിയമനശിപാർശ അയക്കേണ്ടതില്ലെന്നും ചൊവ്വാഴ്ച ചേർന്ന പ്രത്യേക പി.എസ്.സി യോഗം തീരുമാനിച്ചു.
2018 ജൂലൈ 22നാണ് സം സ്ഥാനത്തെ 14 ജില്ലകളിലെ ഏഴ് പൊലീസ് ബറ്റാലിയനിലേക്കും വനിത സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കും പി.എസ്.സി ഒ.എം.ആർ പരീക്ഷ നടത്തിയത്. ആറരലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ വനിത സിവിൽ പൊലീസ് ഓഫിസർ തസ്തികയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും പി.പി.പ്രണവും നിസാമും സിവില്‍ പൊലീസ് ഓഫ ിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്)തസ്തികയിലാണ് പരീക്ഷ എഴുതിയത്. എന്നാൽ പരീക്ഷവേളയിൽ ഒന്നാംറാങ്കുക ാരനായ ശിവരഞ്ജിത്തിെൻറ മൊബൈൽ നമ്പറിലേക്ക് 96ഉം പ്രണവിെൻറ മൊബൈലിലേക്ക് 78ഉം മെസേജുകൾ എത്തിയതായാണ് പി.എസ ്.സി വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
ഉച്ചക്ക് രണ്ടുമുതൽ 3.15 വരെ നടന്ന ഒ.എം.ആർ പരീക്ഷയിൽ 2.08ന് ശിവരഞ്ജിത്തിെൻ റ 7736493940 മൊബൈൽ നമ്പറിലേക്ക് 7907508587 എന്ന നമ്പറിൽനിന്ന് ആറ് മെസേജുകൾ വന്നു. ഇത് ശിവരഞ്ജിത്തിെൻറ സഹോദരെൻറ നമ്പറാണ്. തുടർന്ന് 2.15 മുതൽ 3.15 വരെ 9809269076 എന്ന നമ്പറിൽനിന്ന് 81 മെസേജുകൾ എത്തി. എന്നാൽ ബാക്കിയുള്ള ഒമ്പത് സന്ദേശങ്ങളെക്കുറിച്ച് വ്യക്തതയില്ല. ഇവ ശിവരഞ്ജിത്ത് തിരിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പി.എസ്.സിയുടെ നിഗമനം. ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവിെൻറ 9809555095 മൊബൈൽ നമ്പറിലേക്കും ശിവരഞ്ജിത്തിന് സന്ദേശം അയച്ച 9809269076 എന്ന നമ്പറിൽനിന്ന് 78 സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 7907936722, 8589964981 എന്നീ നമ്പറുകളിൽ സന്ദേശങ്ങൾ എത്തിയതായി പി.എസ്.സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഘട്ടത്തിലാണ് 22ന് മറ്റ് ബറ്റാലിയനുകളിലേക്കും പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ എത്തിയവരുടെ മൊബൈൽവിവരങ്ങളും പരിശോധിക്കണമെന്ന് പി.എസ്.സി ആവശ്യപ്പെടുന്നത്.
ശിവരഞ്ജിത്തിെൻറയും പ്രണവിെൻറയും മൊബൈലുകളിലേക്ക് എത്തിയ സന്ദേശം എന്തെന്ന് പി.എസ്.സി വിജിലൻസിന് കണ്ടെത്താനായിട്ടില്ല. അത് കണ്ടെത്തുന്നതിന് ഇവരുടെ മൊബൈൽഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് നൽകണം. അതിനാലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. 28ാം റാങ്കുകാരനായ നസീമിെൻറ മൊബൈൽ നമ്പറിലേക്ക് സന്ദേശങ്ങൾ തുടർച്ചയായി പ്രവഹിച്ചതായി കണ്ടെത്തിയിട്ടില്ലെങ്കിലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടശേഷവും അക്രമപ്രവർത്തനങ്ങളിൽ പങ്കാളിയായെന്നും പി.എസ്.സിയെ കബളിപ്പിച്ചെന്നുമുള്ള കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് അയോഗ്യത കൽപിച്ചത്.
എല്ലാം മൊബൈൽ വഴി
പരീക്ഷവേളയിൽ ഒന്നാംറാങ്കുകാരനായ ശിവരഞ്ജിത്തിെൻറ മൊബൈൽ നമ്പറിലേക്ക് 96ഉം പ്രണവിെൻറ മൊബൈലിലേക്ക് 78ഉം മെസേജുകൾ എത്തിയതായാണ് പി.എസ്.സി വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഉച്ചക്ക് രണ്ടുമുതൽ 3.15 വരെ നടന്ന ഒ.എം.ആർ പരീക്ഷയിൽ 2.08ന് ശിവരഞ്ജിത്തിെൻറ 7736493940 മൊബൈൽ നമ്പറിലേക്ക് 7907508587 എന്ന നമ്പറിൽനിന്ന് ആറ് മെസേജുകൾ വന്നു. ഇത് ശിവരഞ്ജിത്തിെൻറ സഹോദരെൻറ നമ്പറാണ്. തുടർന്ന് 2.15 മുതൽ 3.15 വരെ 9809269076 എന്ന നമ്പറിൽനിന്ന് 81 മെസേജുകൾ എത്തി. എന്നാൽ ബാക്കിയുള്ള ഒമ്പത് സന്ദേശങ്ങളെക്കുറിച്ച് വ്യക്തതയില്ല.
ഇവ ശിവരഞ്ജിത്ത് തിരിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പി.എസ്.സിയുടെ നിഗമനം. ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവിെൻറ 9809555095 മൊബൈൽ നമ്പറിലേക്കും ശിവരഞ്ജിത്തിന് സന്ദേശം അയച്ച 9809269076 എന്ന നമ്പറിൽനിന്ന് 78 സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 7907936722, 8589964981 എന്നീ നമ്പറുകളിൽ സന്ദേശങ്ങൾ എത്തിയതായി പി.എസ്.സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഘട്ടത്തിലാണ് 22ന് മറ്റ് ബറ്റാലിയനുകളിലേക്കും പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ എത്തിയവരുടെ മൊബൈൽവിവരങ്ങളും പരിശോധിക്കണമെന്ന് പി.എസ്.സി ആവശ്യപ്പെടുന്നത്.
പി.എസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടില്ല, രാജിവെക്കില്ല -ചെയർമാൻ
തിരുവനന്തപുരം: പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ റിപ്പോർട്ടിെൻറ പേരിൽ ഉദ്യോഗാർഥികൾക്ക് പി.എസ്.സിയോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതിെൻറപേരിൽ താൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നും ചെയർമാൻ എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് റിപ്പോർട്ട് കിട്ടി 24 മണിക്കൂറിനകം പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം സി.ബി.ഐക്ക് വിടണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. ഉദ്യോഗാർഥികൾക്ക് വഴിവിട്ട് എന്തെങ്കിലും സഹായം നൽകിയെന്നോ പരീക്ഷനടത്തിപ്പിൽ അനുചിതമായ ഇടപെടലോ അഴിമതിയോ തെൻറ ഭാഗത്തുനിന്ന് ഉണ്ടായെന്നോ കണ്ടെത്തിയാൽ രാജിവെക്കാൻ തയാറാണ്. എന്നാൽ, അത്തരം ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ല. ഈ വിഷയത്തിൽ ക്രമക്കേട് ഉയർന്നതുമുതൽ സത്യസന്ധമായ അന്വേഷണമാണ് നടന്നത്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പ്രതികളായവർക്ക് എന്ത് സഹായമാണ് ലഭിച്ചതെന്ന് കണ്ടെത്തേണ്ടത് പി.എസ്.സിയുടെകൂടി ആവശ്യമാണ്. ഒരു പരീക്ഷക്കെതിരെ ഊമക്കത്ത് ലഭിച്ചാൽപോലും അന്വേഷണം നടത്തുന്നതാണ് പി.എസ്.സിയുടെ രീതിയെന്നും സക്കീർ പറഞ്ഞു.
ആദ്യം ക്ലീൻചിറ്റ്, രണ്ടാം റിപ്പോർട്ടിൽ പി.എസ്.സി ഞെട്ടി
ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷയെഴുതിയ കേന്ദ്രങ്ങൾ സന്ദർശിച്ച പി.എസ്.സി വിജിലൻസ് സംഘം പരീക്ഷനടത്തിപ്പിന് നേതൃത്വം നൽകിയ ഇന്‍വിജിലേറ്ററുടെയും അസി. സൂപ്രണ്ടുമാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. മൂവർക്കൊപ്പം പരീക്ഷയെഴുതിയ 22 ഉദ്യോഗാർഥികളെയും എസ്.പി രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘം നേരിൽ കണ്ടു. എന്നാൽ ഇവർക്കാർക്കുംതന്നെ പരീക്ഷനടത്തിപ്പിൽ പരാതി ഉണ്ടായിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തിൽ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടാണ് വെള്ളിയാഴ്ച വിജിലൻസ് സംഘം പി.എസ്.സിക്ക് കൈമാറിയത്. എന്നാൽ ശനിയാഴ്ച ഇവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെൽ കൈമാറിയതാണ് വഴിത്തിരിവായത്. ഇതോടെ സംഭവം ഗുരുതരമാണെന്നും വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ അടക്കം ഐ.പി.സി സെക്ഷൻ 420, 120 (b), 34, ഐ.ടി ആക്ട് എന്നിവ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കാണിച്ച് തിങ്കളാഴ്ച വിജിലൻസ് രണ്ടാം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് വായിച്ച അംഗങ്ങളിൽ പലരും ഞെട്ടി. ഇതോടെ പി.എസ്.സിയുടെ പേരിലുണ്ടായ കളങ്കം നീക്കാൻ ഒരു നാണക്കേടും വിചാരിക്കാതെ പൊലീസ് അന്വേഷണത്തിന് വിടണമെന്ന് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു
പി.എസ്.സി പരീക്ഷക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് സി.ബി.െഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് കീഴിലെ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല. തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെെട്ടന്ന് പി.എസ്.സി സമ്മതിക്കുമ്പോഴും എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണ്. നേരേത്തയും ഇത്തരത്തില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളോ ബന്ധുക്കളോ അനധികൃതമായി റാങ്ക്പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണം. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്നും പ്രതിപക്ഷനേതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കളങ്കിതരെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാന്‍ അര്‍ഹതയില്ല. കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ അട്ടിമറിക്ക് പിന്നില്‍ പി.എസ്.സിയുടെ കെടുകാര്യസ്ഥതയും അവിടത്തെ ഉന്നതരുടെ പിന്തുണയും ഉണ്ട്. കാസര്‍കോട് ബറ്റാലിയനിലേക്ക് നടത്തിയ പരീക്ഷക്ക് എസ്.എഫ്.ഐ നേതാക്കള്‍ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയതുതന്നെ ചട്ടലംഘനമാണ്. ഇതിൽ പി.എസ്.സി ചെയര്‍മാന്‍തന്നെ സംശയത്തിെൻറ നിഴലിലാണ്.
3.80 ലക്ഷംപേര്‍ എഴുതിയ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് എങ്ങനെ കണക്കാക്കാനാകും. പരീക്ഷഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ളപ്പോള്‍ ഇവര്‍ക്ക് എങ്ങനെ എസ്.എം.എസിലൂടെ ഉത്തരം ലഭിെച്ചന്നും അന്വേഷിക്കേണ്ടതുണ്ട്. ഇന്‍വിജിലേറ്റര്‍മാരുടെ സഹായമില്ലാതെ ഇത് സാധിക്കില്ല. എസ്.എം.എസ് വഴി ഉത്തരം ലഭിക്കണമെങ്കില്‍ പി.എസ്.സി ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ നടക്കില്ല. കുത്തുകേസ് പ്രതികളുടെ വീട്ടില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ കേസിലെ അന്വേഷണവും മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പി.എസ്.സി പരീക്ഷകൾ റദ്ദാക്കണം -ബി.ജെ.പി
തിരുവനന്തപുരം: അടുത്തകാലത്ത് പി.എസ്.സി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ ശേഷിക്കുന്നുണ്ട്. ഇപ്പോള്‍ ആരോപണ വിധേയമായ പരീക്ഷകളില്‍ മാത്രമല്ല, അടുത്തകാലത്ത് പി.എസ്.സി നടത്തിയ പരീക്ഷകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇൗ പരീക്ഷകളെല്ലാം റദ്ദാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.