രഹസ്യവിവരങ്ങൾ ചോരുന്നു; പ്രത്യേക വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പി.എസ്.സി
text_fieldsതിരുവനന്തപുരം: പി.എസ്.സിയിലെ രഹസ്യവിവരങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് ലഭിക്കു ന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. ചൊവ്വാഴ്ച ച േർന്ന പ്രത്യേക യോഗത്തിലാണ് ഇേൻറണൽ വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ വിജിലൻസ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയർമാെൻറ കത്തും ഓൺലൈൻ പരീക്ഷകളിലെ പാളിച്ചകളും യൂനിഫോം സേനയിലേക്കുള്ള കായികക്ഷമതാ പരീക്ഷകൾക്ക് പുറംകരാർ നൽകാനുള്ള നീക്കവും വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
കമീഷെൻറ പല ഫയലുകളിലെയും രഹസ്യവിവരങ്ങൾ അതേപടി ചോരുകയാണെന്നും കമീഷൻ തീർപ്പുകൽപിക്കാനുള്ളതും സർക്കാറിന് പരിശോധിക്കാൻ സമർപ്പിക്കുന്നതുമായ ഔദ്യോഗിക രേഖകൾ മൊബൈൽ ഫോണിൽ ഫോേട്ടായെടുത്തും അല്ലാതെയും പ്രചരിപ്പിക്കുന്നെന്നും അംഗങ്ങളിൽ ചിലർ ആരോപിച്ചു. ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് കൂടി വഹിക്കണമെന്ന ചെയർമാെൻറ കത്ത് വിവാദമാക്കിയത് പി.എസ്.സിയിലെ ജീവനക്കാരാണെന്നും ചെയർമാനെയും അംഗങ്ങളെയും സമൂഹമധ്യത്തിൽ മോശക്കാരാക്കുന്നതിന് ഒരുവിഭാഗം ഉദ്യോഗസ്ഥർ നിരന്തരം ശ്രമിക്കുന്നതായും യോഗത്തിൽ വിമർശനമുയർന്നു.
ചെയർമാനടക്കമുള്ളവർക്കെതിരായ വാർത്തകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ഗവർണറെയും മുഖ്യമന്ത്രിയെയും നേരിൽ കാണാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.