വനിത കോൺസ്റ്റബിൾ പരീക്ഷ: പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
text_fieldsകോട്ടയം: കാറ്റഗറി നമ്പർ 653/2017 പ്രകാരം പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫിസർ (വനിത പൊലീസ് കോൺസ്റ്റബിൾ), കാറ്റഗറി നമ്പർ 657/2017 പ്രകാരം പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫിസർ എന്നീ തസ്തികകളിലേക്ക് 2018 ജൂലൈ 22ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആർ പരീക്ഷക്ക് തെരഞ്ഞെടുത്തിരുന്ന സാന്ത മറിയ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, കൂറോപ്പാട, കോട്ടയം എന്ന സെൻററിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികളെ (രജിസ്റ്റർ നമ്പർ: 425180 മുതൽ 425479 വരെ 300 പേർ), ചില സാങ്കേതിക കാരണങ്ങളാൽ എം.ജി.എം. എൻ. എസ്.എസ്.എച്ച്.എസ് ലക്കാത്തൂർ പി.ഒ., കോട്ടയം എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു.
അതോടൊപ്പം ഗവൺമെൻറ് വി.എച്ച്.എസ്.എസ് കടുത്തുരുത്തി പി.ഒ കോട്ടയം എന്ന സെൻററിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികളെ (രജിസ്റ്റർ നമ്പർ: 716339 മുതൽ 716538 വരെ 200 പേർ), ചില സാങ്കേതിക കാരണങ്ങളാൽ സെൻറ് ആസ് ഹൈസ്കൂൾ മുട്ടുച്ചിറ പി.ഒ., കോട്ടയം എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു.
കാറ്റഗറി നമ്പർ 653/2017 പ്രകാരം പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫിസർ (വനിത പൊലീസ് കോൺസ്റ്റബിൾ), കാറ്റഗറി നമ്പർ 657/2017 പ്രകാരം പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫിസർ എന്നീ തസ്തികകളിലേക്ക് 2018 ജൂലൈ 22ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആർ പരീക്ഷക്ക് തെരഞ്ഞെടുത്തിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ കൊടുപ്പുന്ന പി.ഒ. രാമങ്കരി, ആലപ്പുഴ എന്ന സെൻററിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികളെ (രജിസ്റ്റർ നമ്പർ: 423103 മുതൽ 423302 വരെ 200 പേർ), ചില സാങ്കേതിക കാരണങ്ങളാൽ എസ്.ഡി.വി ഗവൺമെൻറ് യു.പി സ്കൂൾ നീർക്കുന്നം ടി.ഡി മെഡിക്കൽ കോളജ് പി.ഒ. വണ്ടാനം, ആലപ്പുഴ എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.