ചേലക്കര സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ഗവേഷണ അവാർഡ്
text_fieldsഷൊർണൂർ: ഇന്ത്യൻ ബോട്ടാനിക്കൽ സൊസൈറ്റി മഹാരാഷ്ട്രയിലെ അമരാവതി യൂനിവേഴ്സിറ്റിയിൽ നടത്തിയ അഖിലേന്ത്യ സസ്യ ശാസ്ത്രമേളയിൽ ഷൊർണൂർ സ്വദേശിനിയടക്കം മൂന്നുപേർക്ക് അംഗീകാരം. കാലിക്കറ്റ് സർവകലാശാലയിലെ സസ്യ ശാസ്ത്ര വിഭാഗം പ്രഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവർ നേട്ടം കൈവരിച്ചത്.
നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫ്യ്റ്റുകളെകുറിച്ചുള്ള പഠന ഗവേണത്തിനാണ് ഷൊർണൂർ സ്വദേശിനി സജിത മേനോൻ കെ.എസ്.ബിൽ ഗ്രാമി സ്വർണമെഡൽ നേടിയത്. ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു വിഭാഗം ബ്രയോഫ്റ്റുകളുടെ പ്രത്യുത്പാദന രീതികളുടെ പ്രബന്ധാവതരണത്തിന് പത്തിരിപ്പാല സ്വദേശിനി പി.എം.വിനീഷ പ്രഫസർ നിസാം സ്വർണമെഡലിനർഹയായി.
ഇന്ത്യയിലെ സോണറിലെ ജനുസ്സിന്റെ വർഗീകരണ പഠനത്തിലെ ഗവേഷണം പൂർത്തീകരിച്ച തൃശൂർ ചേലക്കര സ്വദേശിനി ഡോ.രശ്മി വുമൺ ബോട്ടാണിസ്റ്റ് അവാർഡ് നേടി. ഇവർ ബോട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയിൽ റിസർച് അസോസിയേറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.