എൽഎൽ.എം പ്രവേശനം: രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ എൽഎൽ.എം പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ LL.M 2019 Candidate Portal ലൂടെ അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം Allotment Result എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്യാം.
വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കേണ്ടതാണ്. കൂടാതെ ഹോം പേജിൽ പ്രവേശിച്ച ശേഷം Data Sheet എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ േഡറ്റ ഷീറ്റിെൻറ പ്രിൻറൗട്ട് എടുക്കാം.
അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെൻറ് മെമ്മോയും േഡറ്റാ ഷീറ്റും േപ്രാസ്പെക്ടസിൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഇൗമാസം 17 മുതൽ 19 വൈകീട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. പ്രവേശന സമയത്ത് സർക്കാർ ഉത്തരവ് പ്രകാരമുള്ള മുഴുവൻ ഫീസും കോളജിൽ ഒടുക്കണം. അലോട്ട്മെൻറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.