ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ട്സ്)/ കമ്പനി സെക്രട്ടറിഷിപ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെ പരിഗണിക്കൂ. 60 ശതമാനം മാർക്ക് നേടുന്ന ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽനിന്ന് മെറിറ്റിെൻറയും വരുമാനത്തിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിെൻറ പകർപ്പ് നൽകണം. 30 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
15,000 രൂപയാണ് സ്കോളർഷിപ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2300524.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.