യു.എസ് വാഴ്സിറ്റിയിൽ മാസ്റ്റേഴ്സ് പഠനത്തിന് ഫുൾബ്രൈറ്റ് നെഹ്റു ഫെലോഷിപ്
text_fieldsഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസ്. വാഴ്സിറ്റികളിലും കോളജുകളിലും 2021-21 വർഷത്തേ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനുള്ള ഫുൾബ്രൈറ്റ് നെഹറ്ു മാസ്റ്റേഴ്സ് ഫ െലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർട്സ് ആൻഡ് കൾച്ചർ മാനേജ്മെൻറ് (ഹെറിറ്റേജ്, കൺസർവേഷൻ, മ്യൂസിയം സ്റ്റഡീസ് ഉൾപ്പെടെ), ഇക്കണോമിക്സ്, എൻവയോൺമെൻറൽ സയൻസ്/സ്റ്റഡീസ്, ഹയർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ, ഇൻറർനാഷനൽ അഫയേഴ്സ്, ഇൻറർനാഷനൽ ലീഗൽ സ്റ്റഡീസ്, പബ്ലിക് വിമൻസ് സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ് മേഖലകളിലാണ് പഠനാവസരം.
ഒന്നോ രണ്ടോ വർഷത്തേക്കാണ് ഫെലോഷിപ്. താൽപര്യമുള്ള വിഷയം/മേഖല തെരഞ്ഞെടുത്ത് പഠിക്കാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ നാലു വർഷത്തെ ഡിഗ്രി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി. മൂന്നു വർഷത്തെ ബിരുദക്കാർക്ക് ഫുൾടൈം പി.ജി. ഡിപ്ലോമയുള്ള പക്ഷം അപേക്ഷിക്കാം. ശമ്പളത്തോടു കൂടിയ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കമ്യൂണിറ്റി സർവിസിലും ലീഡർഷിപ്പിലും കഴിവ് തെളിയിച്ചിരിക്കണം.
വിശദവിവരങ്ങൾ www.usief.org.inൽ ലഭിക്കും. അപേക്ഷ ഓൺലൈനായി മേയ് 15നകം സമർപ്പിക്കണം. ജൂൺ അവസാനത്തോടെ വിവരങ്ങൾ അറിയിക്കും. ആഗസ്റ്റ് മധ്യത്തോടെ ചുരുക്ക പട്ടികയിൽപ്പെട്ടവരെ ഡൽഹിയിൽ ഇൻറർവ്യൂ നടത്തും. ഫെലോഷിപ്പിനായി ശിപാർശ ചെയ്യപ്പെടുന്നവർ ടോഫൽ/ജി.ആർ.ഇ പോലുള്ള ടെസ്റ്റിൽ യോഗ്യത നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.