പാവപ്പെട്ട കുടുംബത്തിലെ വിദ്യാർഥികൾക്ക് ധനസഹായം
text_fieldsകുടുംബനാഥൻ മരിക്കുകയോ അപകടത്തിൽ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തതുമൂലം സാ മ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് ത ുടർ പഠനത്തിന് എച്ച്.ഡി.എഫ്.സി ബാങ്ക് സ്കോളർഷിപ് നൽകുന്നു. ആറ്, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ബിരുദ/ ബിരുദാനന്തര ബിരുദ/ പിഎച്ച്.ഡി/ ഐ.ടി.ഐ/ ഡിപ്ലോമ കോഴ്സുകൾ (പാർട്ട് ടൈം/ ഫുൾടൈം) ചെയ്യുന്നവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ വിദ്യാർഥികൾക്ക് 10,000 രൂപയും സർവകലാശാല/ ഐ.ടി.ഐ/ ഡിേപ്ലാമ/ പോളിടെക്നിക് വിദ്യാർഥികൾക്ക് 25,000 രൂപയുമാണ് ധനസഹായം. ജൂൺ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/HEC6. കടപ്പാട്: www.buddy4study.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.