ഗവേഷണ പഠനത്തിന് ജെ.എൻ.എം.എഫ് സ്കോളർഷിപ്പുകൾ
text_fieldsഇന്ത്യയിൽ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് (ജെ.എൻ.എം.എഫ്) 2019 ജനുവരി മുതൽ രണ്ടു വർഷത്തേക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇന്ത്യക്കാർക്കും മറ്റ് ഏഷ്യൻ രാഷ്ട്രങ്ങളിലുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഇനി പറയുന്ന സ്പെഷലൈസേഷൻ/മേഖലകളിലേക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലിനേഷൻ, സോഷ്യോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഇൻറലിജിയൻ ആൻഡ് കൾചർ, ഇക്കണോമിക്സ്, ജിയോഗ്രഫി, ഫിലോസഫി, ഇക്കോളജി ആൻഡ് എൻവയോൺമെൻറ്.
അപേക്ഷിക്കുന്ന സമയത്ത് ഇനി പറയുന്ന യോഗ്യതയുണ്ടാകണം.
• ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം (ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം).
• ഇന്ത്യയിലെ അംഗീകൃത വാഴ്സിറ്റി /സ്ഥാപനത്തിൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവരോ അഡ്മിഷൻ ലഭിച്ചവരോ ആകണം.
•പ്രായം 35 വയസ്സ് കവിയാൻ പാടില്ല
• ഫുൾടൈം പിഎച്ച്.ഡി സ്കോളറായിരിക്കണം.
രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. മെയിൻറനൻസ് അലവൻസും ട്യൂഷൻ ഫീസും ഉൾപ്പെടെ പ്രതിമാസം 18,000 രൂപയും 15,000 രൂപ വാർഷിക ഗ്രാൻറുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.jnmf.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പൂർണമായ അപേക്ഷ, പ്രോജക്ട് പ്രൊപ്പോസൽ, ഡോക്ടറൽ േമാണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് / ശിപാർശകൾ, പിഎച്ച്.ഡി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്/പോസ്റ്റൽ ഒാർഡർ സഹിതം 2018 മേയ് 31നകം കിട്ടത്തക്കവിധം Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, NewDelhi-110011 എന്ന വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾ www.jnmf.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.