അഖിലേന്ത്യ സ്കോളര്‍ഷിപ് വിതരണം മുടങ്ങിയതായി പരാതി
text_fieldsകോട്ടയം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച അഖിലേന്ത്യ സ്കോളര്‍ഷിപ് വിതരണം മുടങ്ങിയതായി പരാതി.
മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിപ്രകാരം അഖിലേന്ത്യ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
2017-18, 2018-19 അധ്യയന വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് തുക ലഭിച്ചിരുന്നു. എന്നാല്‍, 2019-20 അധ്യയന വര്‍ഷത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭ്യമായിട്ടില്ല.
2019ലെ ഇടുക്കി ജില്ലയില്‍നിന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിെൻറ മറവിലാണ് സ്കോളര്‍ഷിപ് നിഷേധിക്കുന്നതെന്ന് എയ്ഡഡ് സെക്ടര്‍ സംവരണ സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടലാണ് മുടങ്ങാന്‍ കാരണം.
എട്ടുമാസമായി സ്കോളര്‍ഷിപ് മുടങ്ങിയതോടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പുറത്താക്കല്ഭീഷണി നേരിടുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചതായും ഇവർ പറഞ്ഞു.
എയ്ഡഡ് സെക്ടര്‍ സംവരണ സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. സജി കെ. ചേരമന്‍, അജി എം. ചാലാക്കേരി, സന്തോഷ് പാലത്തുംപാടന്‍, ഷിബു പാറക്കടവന്, പി.കെ. ഓമനക്കുട്ടന് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.