പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച്; ഇപ്പോൾ അപേക്ഷിക്കാം
text_fieldsകോഴിക്കോട്: പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷക്ക് അവസരം. പി.എം ഫൗണ്ടേഷനും ‘മാധ്യമം’ ദിനപത്രവും ചേർന്ന് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയിലൂടെ അവാർഡിനുള്ള വിദ്യാർഥികളെ തെരെഞ്ഞെടുക്കും. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ+ നേടിയവർക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയവർക്കും ഫൗണ്ടേഷൻ നടത്തുന്ന പരീക്ഷക്ക് അപേക്ഷിക്കാം.
പരീക്ഷാ വിജയികളിൽ നിശ്ചിത മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് ഫൗണ്ടേഷൻ ക്യാഷ് അവാർഡും യോഗ്യതാ സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 75 വിദ്യാർഥികൾക്ക്, പി.എം ഫെലോഷിപ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പെങ്കടുക്കാം. ഈ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫെലോഷിപ്പായി പി.എം ഫൗണ്ടേഷൻ നൽകുന്ന ഒന്നേകാൽ ലക്ഷം രൂപയും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഒക്ടോബർ 13ന് നടക്കുന്ന പരീക്ഷ കേരളത്തിലെ 15 കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂലൈ 31. അർഹരായ വിദ്യാർഥികൾക്ക് http://www.pmfonline.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2367279, 0484 4067279 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.