പ്രീമെട്രിക് സ്കോളർഷിപ്: ആശയക്കുഴപ്പം നീങ്ങി
text_fieldsതൃശൂർ: പ്രീമെട്രിക് സ്കോളർഷിപ് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകളിലെ ആശയക്കുഴപ്പം നീങ്ങി. ന്യൂനപക്ഷ കമീഷെൻറ ഇടപെടലിലാണ് പ്രശ്നത്തിന് പരിഹാരമായത്. അപേക്ഷിച്ച വിദ്യാർഥികൾക്കെല്ലാം 2016-’17 വർഷത്തെ സ്കോളർഷിപ് വിതരണം ഉടൻ തുടങ്ങും. സ്കോളർഷിപ്പിന് ഓൺലൈനിൽ അപേക്ഷിച്ചതിനൊപ്പം ഡൊമൈസൽ സർട്ടിഫിക്കറ്റ് ഉൾപ്പടെ ഒമ്പതു രേഖകൾ നൽകണമെന്നായിരുന്നു നിബന്ധന.
സ്വന്തമായി വീടില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് കിട്ടില്ലെന്നും അത്തരക്കാർക്ക് സ്കോളർഷിപ് നഷ്്ടമാകുമെന്നും കാണിച്ച് പാലക്കാട് സ്വദേശി ഹംസ നൽകിയ നിവേദനമാണ് ന്യൂനപക്ഷ കമീഷൻ പരിഗണിച്ചത്.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും കമീഷൻ നോട്ടീസ് അയച്ചു. സൈന്യത്തിൽ ചേരുന്നതിന് ഉൾെപ്പടെ സുപ്രധാനമായ കാര്യങ്ങളിലാണ് സാധാരണ ഡൊമസൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
സ്കോളർഷിപ് അപേക്ഷക്ക് ഇൗ സർട്ടിഫിക്കറ്റ്നിർബന്ധമാക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് ്പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകി. റിപ്പോർട്ട് നൽകൽ വൈകിപ്പിച്ച വിദ്യാഭ്യാസ വകുപ്പിനെ കമീഷൻ ശാസിച്ചു. തുടർന്ന് അപേക്ഷിച്ച വിദ്യാർഥികൾക്കെല്ലാം സ്കോളർഷിപ് നൽകുമെന്ന് ഗവ. ഉത്തരവ് ഇറക്കി. ലിബിയയിൽ വർഗീയ കലാപത്തിനിടെ ജോലി നഷ്്ടമായ യുവാവിെൻറ പി.എഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി അന്തിമഘട്ടത്തിലെത്തി. എട്ടു വർഷം ജെ ആൻഡ് വി കമ്പനിയിൽ ജോലി ചെയ്ത തലപ്പിള്ളി ചിറെനല്ലൂർ സ്വദേശി കെ.ജെ. ജിപ്സനാണ് കമീഷനെ സമീപിച്ചത്. 2011ലാണ് ജോലി നഷ്്്ടമായത്.
ലിബിയയിലെ തൊഴിലാളി ക്ഷേമവകുപ്പാണ് പി.എഫ് ഉൾെപ്പടെ 2.5 ലക്ഷം രൂപയുടെ ആനുകൂല്യം നൽകേണ്ടത്. ലിബിയയിലെ ഇന്ത്യൻ അംബാസഡർ വിഷയം അവതരിപ്പിച്ചതോടെ തുക ഉടൻ ജിപ്സന് കിട്ടും.
20 കേസുകൾ പരിഗണിച്ചതിൽ ആറെണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് ജൂലൈ 13ന് നടക്കും. കമീഷൻ ചെയർമാൻ പി.എ. ഹനീഫ്, അംഗം ബിന്ദു എം. തോമസ് എന്നിവർ സിറ്റിങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.