Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിമെൻ സയൻറിസ്​റ്റ്​...

വിമെൻ സയൻറിസ്​റ്റ്​ സ്​കീമിലൂടെ ബൗദ്ധിക സ്വത്തവകാശത്തിൽ പരിശീലനം 

text_fields
bookmark_border
വിമെൻ സയൻറിസ്​റ്റ്​ സ്​കീമിലൂടെ ബൗദ്ധിക സ്വത്തവകാശത്തിൽ പരിശീലനം 
cancel
കേന്ദ്ര ശാസ്​ത്ര^സാ​േങ്കതിക വകുപ്പി​​​െൻറ കിരൺ ഡിവിഷൻ ഏർപ്പെടുത്തിയ വിമെൻ സയൻറിസ്​റ്റ്​ സ്​കീമി​​െൻറ 10ാമത്​ ബാച്ചിലേക്കുള്ള പരിശീലനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ വകുപ്പിനു കീഴിലെ പാറ്റൻറ്​ ഫെസിലിറ്റേറ്റിങ്​ സ​െൻററി​​െൻറയും (പി.എഫ്​.സി) ടെക്​നോളജി ഇൻഫർമേഷൻ ഫോർക്കാസ്​റ്റിങ്​ അസസ്​മ​െൻറ്​ കൗൺസിലി​​െൻറയും (ടി.​െഎ.എഫ്​.എ.സി) സംയുക്താഭിമുഖ്യത്തിൽ ഇൻറലക്​ച്വൽ പ്രോപർട്ടി റൈറ്റ്​സിൽ ഒരു വർഷത്തെ ഒാൺ ദി ജോബ്​ ട്രെയിനിങ്​ നൽകും.

ആദ്യത്തെ ഒരു മാസം ന്യൂഡൽഹിയിലും അതിനുശേഷം ഡൽഹി, പുണെ, ചെന്നൈ, ​േഖാരഗ്​പുർ എന്നീ കേന്ദ്രങ്ങളിലുമാണ്​ പരിശീലനം. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഒാൺലൈൻ പരീക്ഷയുടെ മെരിറ്റ്​ പരിഗണിച്ച്​ ഇൻറർവ്യൂ നടത്തിയാണ്​ സെലക്​ഷൻ. ആകെ 120 സീറ്റുകളാണുള്ളത്​. വിഷയാടിസ്​ഥാനത്തിൽ സീറ്റുകളെ വിഭജിച്ച്​ നൽകിയിട്ടുണ്ട്​. യോഗ്യതയുടെ അടിസ്​ഥാനത്തിൽ പ്രതിമാസം 20,000 രൂപ മുതൽ 30,000 രൂപവരെ സ്​റ്റൈപൻഡ്​​ ലഭിക്കും.

യോഗ്യത: ഇന്ത്യൻ പൗരത്വമുള്ള വനിതകൾക്കാണ്​ അവസരം. അക്കാദമിക്​ മികവോടെ എം.എസ്​സി/ബി.ഇ/ബി.ടെക്​/തത്തുല്യ യോഗ്യത നേടിയവർക്ക്​ അപേക്ഷിക്കാം. പ്രായം 1.1.2018ൽ 27 വയസ്സ്​ തികഞ്ഞിരിക്കണം. 45 വയസ്സ്​​ കവിയാനും പാടില്ല.
കമ്പ്യൂട്ടറൈസ്​ഡ്​ ഡാറ്റാബേസ്​, കളക്​ഷൻ, അനാലിസിസ്​, റിപ്പോർട്ട്​ പ്രിപറേഷൻ തുടങ്ങിയവയിൽ പ്രാവീണ്യവും ഇൻറലക്​ച്വൽ പ്രോപർട്ടി റൈറ്റ്​സിൽ അടിസ്​ഥാന ​അറിവും ഗവേഷണത്തിലും പ്രോജക്​ട്​ റിപ്പോർട്ട്​ തയാറാക്കുന്നതിലും മറ്റുമുള്ള പരിചയവും അഭികാമ്യം.
സ്​ഥിരം ജോലിയുള്ളവരെയും ഇതേ സ്​കീമിൽ ഇതിനുമുമ്പ്​ പരിശീലനം നേടിയിട്ടുള്ളവരെയും പരിഗണിക്കില്ല.


അപേക്ഷ www.pfc.org.in എന്ന വെബ്​സൈറ്റിലൂടെ നിർദേശാനുസരണം ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്​. ജനുവരി 19വരെ അപേക്ഷ സ്വീകരിക്കും. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​ www.pfc.org.in സന്ദർശിക്കുക. ഫോൺ: 011^42525802.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingIntellectual Property RightsWomen Scientist Scheme
News Summary - training in Intellectual Property Rights through Women Scientist Scheme
Next Story