എസ്.എഫ്.ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദം: ആര്‍ഷോയുടെ വാദം തള്ളി പ്രന്‍സിപ്പൽ
text_fieldsകൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പൽ. ആർഷോ റീ അഡ്മിഷൻ എടുത്തതിന്‍റെയും പരീക്ഷക്ക് അപേക്ഷിച്ചതിന്‍റെയും രേഖകളും പ്രിൻസിപ്പാള്‍ പുറത്തുവിട്ടു. വിവാദത്തിൽ മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഓട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു.
എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്. റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.
ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. ജൂനിയര്‍ ബാച്ചിനൊപ്പം റിസര്‍ട്ട് വന്നതില്‍ ആര്‍ഷോ ഗൂഢാലോചനവാദം ആവര്‍ത്തിച്ചതോടെയാള്‍ പ്രിൻസിപ്പാളിന്‍റെ വിശദീകരണം.
എസ്.എഫ്.ഐയുടെ ഉന്നതനായ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദമായതോടെ വെബ് സൈറ്റിൽനിന്ന് മാറ്റി. എന്നാൽ ശ്രദ്ധിക്കപ്പെടാതെ പോയ സമാനമായ നിരവധി സംഭവങ്ങളുണ്ടെന്നാണ് കോളജിലെ അധ്യാപകർ പറയുന്നത്. സോഫ്റ്റ് വെയറിൽ എന്ത് തരികിടയും നടത്താവുന്ന അവസ്ഥയുണ്ട്. അഡിമിഷനിലും റിസൾട്ട് പ്രഖ്യാപനത്തിലുമെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.