Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightആർട്ടിഫിഷ്യൽ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഭാവിയിലെ തൊഴിൽ ഭീമൻ

text_fields
bookmark_border
Artificial Intelligence
cancel

പ്രവചനങ്ങൾ മനുഷ്യജീവിതത്തിന്റെ സർവ രംഗങ്ങളിലും കാലങ്ങളായി നടക്കുന്നുണ്ട്. കരിയർ മേഖലയിൽ ഭാവിയിലെ തൊഴിൽ ഭീമനാണ് ആർട്ടിഫിഷൽ ഇൻറലിജൻസ് എന്നത് കരിയർ വിദഗ്ധരുടെ പ്രവചനങ്ങൾക്കപ്പുറം ആർക്കും മനസിലാക്കാൻ പറ്റുന്ന യാഥാർഥ്യമാണ്.

യന്ത്രങ്ങൾ - പ്രത്യേകിച്ച് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴിയുള്ള മനുഷ്യബുദ്ധി പ്രക്രിയകളുടെ അനുകരണവും പുനരാവിഷ്ക്കാരവുമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി.

വിദഗ്ധ സംവിധാനങ്ങൾ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്, സ്പീച്ച് റെക്കഗ്നിഷൻ, മെഷീൻ വിഷൻ എന്നിവ എ.ഐയുടെ പ്രത്യേക ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു.

ഇന്ന് നമ്മൾ കാണുന്ന പകുതിയോളം തൊഴിലുകൾ അടുത്ത പത്തു വർഷത്തോടെ ഇല്ലാതാവുമെന്ന് പഠനങ്ങൾ പറയുന്നു. എ.ഐയുടെ സഹായത്തോടെ റോബോട്ടുകൾ ചെയ്യുന്ന തൊഴിലുകൾ വികസിത രാജ്യങ്ങളിൽ സാധാരണ കാഴ്ച്ചകളായി മാറിക്കഴിഞ്ഞു. വാഹനങ്ങളിലെ ഡ്രൈവറും റസ്റ്ററന്റുകളിലെ സപ്ലയറും സൂപ്പർമാർക്കറ്റുകജിലെ സ്റ്റോർ ഫില്ലറും മുതൽ സർജറി റൂമിലെ ലീഡിങ് ഡോക്ടറുടെ റോൾ വരെയെത്തിക്കഴിഞ്ഞു എ.ഐ റോബോട്ടുകളുടെ ഇന്ദ്രജാലം.

നെറ്റ്‌വർക്ക് ചിപ്പുകൾ മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ന്യൂറൽ നെറ്റ്‌വർക്ക് ചിപ്പുകളെ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ഇവ മനുഷ്യന്റെ ഭാവിപോലും പ്രവചിക്കാൻ കെൽപ്പുള്ളവരാണത്രെ. പരിശീലനം, പഠനം, ആലോചന എന്നിവയുടെ ആവശ്യമില്ലാതെ കാര്യങ്ങൾ അപഗ്രഥിച്ച് വിശകലനംചെയ്യാൻ ശേഷിയുള്ള റിസർവോയർ കംപ്യൂട്ടർ സിസ്റ്റം ന്യൂറൽ നെറ്റ് വർക്കിങ്ങിലൂടെ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ മെമ്മറിസ്റ്റോറിന്റെ സഹായത്തോടെയാണ് റിസർവോയർ കംപ്യൂട്ടിങ് സിസ്റ്റം രൂപകൽപ്പന ചെയ്തത്. ഡാറ്റ, ലോജിക് എന്നിവയെ ഏറ്റവും സൂക്ഷ്മമായി വിശകലനംചെയ്യാൻ ഇവർക്ക് സാധിക്കും.

ചാറ്റ് ജി.പി.ടി.പോലുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ തുറന്നിടുന്ന സാധ്യതകൾക്ക് മുൻപിൽ കണ്ണും മിഴിച്ച് നിൽക്കുകയാണ് ലോകം. ദൈനംദിനജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം പ്രയോജനകരമാവുമെന്നും അതിന്റെ ഭാവിസാധ്യതകൾ എത്രത്തോളമുണ്ടെന്നതിനും ഒരു ഉദാഹരണമാണ് ചാറ്റ് ജി.പി.ടി.

ആഗോള സേവന കമ്പനികൾ മാത്രമല്ല ഭരണകൂട ഏജൻസികളും തങ്ങളുടെ സേവനങ്ങളിൽ എ.ഐ. സാധ്യതകൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. നിക്ഷേപകസ്ഥാപനങ്ങൾ എ.ഐ. കമ്പനികളിൽ നിക്ഷേപിക്കാനായി വലിയ മത്സരങ്ങൾ നടക്കുന്നു. 5ജി പോലുള്ള പുതിയ വിവരവിനിമയ സാങ്കേതികവിദ്യകളുടെ വരവ് ഈരംഗത്ത് വലിയ കുതിപ്പിന് വഴിയൊരുങ്ങുന്നു.

മെറ്റാവേഴ്സ്, ഓഗ്മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ഡ്രോൺസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ വലിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതു കൊണ്ട് തന്നെ വിദ്യാർത്ഥികൾ കരിയർ പ്ലാൻ ചെയ്യുമ്പോൾ അടുത്ത ദശാബ്ദത്തിൽ ലോകം അടക്കിവാഴാൻ സാധ്യതയുള്ള എ.ഐ രംഗത്തെ ഗൗരവമായി കാണേണ്ടതുണ്ട്.

എ.ഐ,മെഷീൻ ലേണിങ് പ്രഫഷനലുകൾക്ക് ധനകാര്യ, ബാങ്കിങ്, ഹെൽത്ത് കെയർ, മീഡിയ, എന്റർടെയ്ൻമെന്റ്, മാർക്കറ്റിങ്, അഗ്രികൾചർ, റീട്ടെയിൽ, ഗെയിമിങ്, റിസർച്ച് മുതലായ മേഖലകളിൽ ധാരാളം തൊഴിൽ സാധ്യതകളാണ് വരാൻ പോകുന്നത്.

കംപ്യൂട്ടർ സയൻസിൽ താൽപര്യമുള്ളവർക്കെല്ലാം എ.ഐ.യിലും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളിലും പരിശീലനം നേടാവുന്നതാണ്. വിവിധ സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈനായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിങ്ങിലുമെല്ലാം പരിശീലനം നൽകുന്നുണ്ട്. മാസങ്ങൾ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ഐ.ഐ.ടികൾ നൽകുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ ഈ മേഖലയിലുണ്ട്. ഓരോ കോഴ്സിനും യോഗ്യതകൾ പലതാണ്.

സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് പ്ലസ്ടുവാണ് യോഗ്യത. ബി.ടെക്, ബി.എസ്.സി കോഴ്സുകൾക്ക് പ്ലസ്ടുവിൽ ഫിസിക്സ്, മാത്സ് പഠിക്കണം.

ബി.ടെക്, ബി.ഇ, ബി.എസ്സി, എം.സി.എ, കംപ്യൂട്ടർ സയൻസ്, ഐ.ടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ചേരാം.

പ്ലസ് ടുവിന് സയൻസ് പഠിക്കാത്ത വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ നിന്ന് ഐ.ടി ഡിപ്ലോമയെടുത്ത ശേഷം മറ്റ് എ.ഐ കോഴ്സുകളിലേക്ക് പ്രവേശിക്കാം.

കേരളത്തിലും എ.ഐ പഠനത്തിന് നിരവധി അവസരങ്ങളുണ്ട്.

കേരളത്തിൽ ബി.ടെക്. കോഴ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്/എ.ഐ./ഡേറ്റാ സയൻസ് വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ട്.

ചില സ്ഥാപനങ്ങളെ പരിചയപ്പെടാം.

1.​പ്രഫഷനൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ഡേറ്റ സയൻസ്, ഐ.ഐ.ടി. പാലക്കാട് & എമേരിറ്റസ്, 26 ആഴ്ച.യോഗ്യത/ബിരുദം.

2.എം.എസ്.സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി.

3.എം.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ സയൻസ് & ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി.

4.എം.എസ്.സി(അഞ്ചുവർഷം, ഇന്റഗ്രേറ്റഡ്) കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്), കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി

5.എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്- പാർട്ട് ടൈം), കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി.

6.എം.ടെക്. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, കോളേജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം.

7.എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്- സ്കൂൾ ഓഫ് റോബോട്ടിക്സ്, എം.ജി. യൂണിവേഴ്സിറ്റി

8.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), ഐ.ഐ.ടി. പാലക്കാട് നൽകുന്ന സർട്ടിഫിക്കറ്റ്, യോഗ്യത: ബാച്ചിലർ ബിരുദം.

9.ഡേറ്റാ സയൻസ്, മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൻ ഇന്റലിജൻസ് പ്രോഗ്രാം, കോഴിക്കോട് ഐ.ഐ.എമ്മും എമിറേറ്റ്സും സംയുക്തമായി നടത്തുന്ന കോഴ്സ്, യോഗ്യത: ഏതെങ്കിലും ബാച്ചിലർ ബിരുദം/ ഡിപ്ലോമ.

10.എം.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്), ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം.

11.എം.ടെക്. ഇലക്ട്രോണിക് എൻജിനീയറിങ്

(ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഹാർഡ് വേർ, സിഗ്നൽ പ്രോസസിങ് & ഓട്ടോമേഷൻ, ആർട്ടിഫിഷ്യൻ ഇന്റലിജൻസ്-റോബോട്ടിക്സ്, കംപ്യൂട്ടേഷണൽ ഇമേജിങ്) ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം

12.എം.എസ്.സി കംപ്യൂട്ടർ സയൻസ് (ഡേറ്റാ അനലറ്റിക്സ്), ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം

13.എം.എസ്.സി കംപ്യൂട്ടർ സയൻസ് (മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി), ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം

14.എം.എസ്.സി കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം

15.എം.ടെക്. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് (സൈബർ സെക്യൂരിറ്റി), ഐ.ഐ.ഐ.ടി. കോട്ടയം

16.ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കൊച്ചി

17.ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്

(ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, എറണാകുളം

18.ബി.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ്), ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കാലടി

19.ബി.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, മലപ്പുറം

20.എം.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT), എറണാകുളം

21.ബി.ടെക്. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, സെയിന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, കോട്ടയം

22.ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

23.ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്), ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ

24.ബി.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & മെഷീൻ ലേണിങ്, വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശ്ശൂർ

25.ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം.

26.ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്., ശ്രീ ബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്, പാറ്റൂർ- പടനിലം, ആലപ്പുഴ.

27.ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, വാഴക്കുളം, മൂവാറ്റുപുഴ

27.ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് ചെമ്പേരി, കണ്ണൂർ.

28.പി.ജി. ഡിപ്ലോമ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സി-ഡാക്ക്: സെന്റർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്.

29.പി.ജി. ഡിപ്ലോമ (ബിഗ് ഡേറ്റാ അനലിറ്റിക്സ്), സി- ഡാക്ക്: സെന്റർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligence
News Summary - Artificial Intelligence; Future employment giant
Next Story