ഇരുണ്ട തീമിൽ ഗൂഗിൾ ക്രോമിന്റെ മോഡലിൽ റെസ്യൂമെയുമായി ഒരു സി.ഇ.ഒ
text_fieldsഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റെസ്യൂമെ. തൊഴിലന്വേഷകരോട് അവരുടെ യോഗ്യതകൾ, മറ്റ് അപേക്ഷകരിൽ നിന്ന് വേറിട്ട് നിൽക്കുകയും ഇന്റർവ്യൂ ഘട്ടത്തിൽ എത്താൻ സഹായിക്കുകയും ചെയ്യുന്ന രീതിയിൽ റെസ്യൂമെയിൽ അവതരിപ്പിക്കാൻ പറയാറുണ്ട്. അത്തരത്തിലുള്ള രൂപകൽപന ചെയ്ത ഒരു റെസ്യൂമെ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഹൈകൗൺസിലറിലെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ ശർമയാണ് റെസ്യൂമെ തയാറാക്കിയത്. ഗൂഗിൾ സെർച്ച് ഫലങ്ങളുടെ രൂപകൽപ്പന പോലെയാണ് റെസ്യൂമെയുടെ രൂപം. വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും ഉപശീർഷകങ്ങളായി നൽകിയിരിക്കുന്നു. ടെംപ്ലേറ്റിൽ വിദ്യാഭ്യാസ പശ്ചാത്തലവും കഴിവുകളും പ്രദർശിപ്പിക്കുന്ന സെർച്ച് ബാറുകളും ഉണ്ട്. ഗൂഗിൾ ക്രോമിന്റെ ഡാർക്ക് മോഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത് എളുപ്പം ശ്രദ്ധിക്കപ്പെടുന്നതാണ്.
ഗൂഗ്ൾ പലരുടെയും സ്വപ്ന കമ്പനിയാണ്. എന്നാൽ അവർ വളരെ സെലക്ടീവാണെന്നും ആദിത്യ എഴുതി. അതിനാൽ ഒരു ഗൂഗിൾ ഡാർക്ക് തീം റെസ്യൂമെയുടെ ക്രിയേറ്റീവ് പതിപ്പുമായി ഞാൻ എത്തിയിരിക്കുന്നു. ഈ റെസ്യൂമെ റിക്രൂട്ട് ചെയ്യുന്നവരുടെ ശ്രദ്ധ ആകർഷിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കൂ... എന്നായിരുന്നു ആദിത്യയുടെ പോസ്റ്റ്.
നവംബർ 13 നാണ് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പോസ്റ്റ് പങ്കുവെച്ചത്. അതിന് 11,000 ലൈക്കുകളും 58 റീപോസ്റ്റുകളും ലഭിച്ചു.
ഇരുണ്ട തീം തെരഞ്ഞെടുത്തത് എന്തിനാണെന്നും തെളിച്ചമുള്ള തീം കൂടുതൽ സ്വാധീനിക്കില്ലേ എന്നും ചിലർ ചോദിച്ചിട്ടുണ്ട്. ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികൾക്കായി ശർമ റെസ്യൂമെ ടെംപ്ലേറ്റുകൾ രൂപ കൽപന ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.