കോവിഡുകാലത്തിന് പിന്നാലെ ഐ.ഐ.ടി വിദ്യാർഥികൾക്ക് വീണ്ടും കോടികളുടെ ശമ്പളഓഫർ
text_fieldsന്യൂഡൽഹി: കോവിഡുകാലത്തിന് പിന്നാലെ രാജ്യത്തെ ഐ.ഐ.ടികളിൽ വീണ്ടും പ്ലേസ്മെന്റ് തരംഗം. കോവിഡുകാലത്ത് ഒരൽപ്പം പിന്നോട്ടുപോയ കമ്പനികൾ വിദ്യാർഥികളെ തേടി വീണ്ടും കാമ്പസുകളിലെത്തി. കാമ്പസ് പ്ലേസ്മെന്റിന്റെ ആദ്യദിനം പല വിദ്യാർഥികൾക്കും കോടികളുടെ ശമ്പള ഓഫർ ലഭിച്ചു. 1.8 കോടിയാണ് ഇന്ത്യയിലെ കമ്പനിയിൽ നിന്നും വിദ്യാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഓഫർ. രണ്ട് കോടിയുടെ ഇന്റർനാഷണൽ ഓഫറാണ് വിദ്യാർഥിക്ക് ലഭിച്ചത്.
റിക്രൂട്ട്മെന്റിൽ ഇക്കുറിയും ഒന്നാമതെത്തിയത് ബോംബെ ഐ.ഐ.ടിയാണ്. എന്നാൽ, 2.15 കോടിയുടെ ഇന്റർനാഷണൽ ഓഫർ നേടി ഐ.ഐ.ടി റൂക്കി ബോംബെ ഐ.ഐ.ടിക്ക് വെല്ലുവിളി ഉയർത്തി. മദ്രാസ് ഐ.ഐ.ടിയുടെ ഇന്റർനാഷണൽ ഓഫർ 45 ലക്ഷത്തിൽ നിന്നും 1.9 കോടിയായി വർധിച്ചതും ഇത്തവണത്തെ നേട്ടമാണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ലഭിച്ചത് ഐ.ഐ.ടി ബോംബെയിലാണ്. 1,431 വിദ്യാർഥികൾക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്. കഴിഞ്ഞ വർഷം 1,150 പേർക്കാണ് ഐ.ഐ.ടി ബോംബെയിൽ നിന്നും ജോലി ലഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഐ.ഐ.ടി വിദ്യാർഥികളുടെ പ്ലേസ്മെന്റ് ഓഫറിൽ ചെറുതായി ഇടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.