'നാർകോട്ടിക്സ് ഇൗസ് എ ഡേർട്ടി ബിസിനസ്'; പക്ഷേ, അത് പിടിക്കാൻ പഠിക്കുന്നത് നല്ലതാ
text_fieldsമയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഉയർന്നുവരുന്ന പേരാണ് നാർേകാട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആരാണ് ഒരു എൻ.സി.ബി ഉദ്യോഗസ്ഥൻ? എന്താണ്അദ്ദേഹത്തിന്റെ ജോലി? ഉന്നത സ്ഥാനവും ശമ്പളവും ലഭിക്കുന്ന 'നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ' എന്ന അന്വേഷണ സംഘത്തിന്‍റെ ഭാഗമാകുന്നതെങ്ങനെ? അറിയാം.
നാർകോട്ടിക്സ് കൺേട്രാൾ ബ്യൂറോ
രാജ്യത്ത് മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിന് രൂപീകരിച്ച സംഘടനയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ് ഇവയുടെ പ്രവർത്തനം. ഇന്ത്യയിൽ മയക്കുമരുന്നിന്‍റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം തടയുന്നയെന്നതാണ് എൻ.സി.ബിയുടെ സ്ഥാപക ലക്ഷ്യം. 1985ലെയും 1988ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.സി.ബി അറസ്റ്റും നിയമ നടപടി ക്രമങ്ങളും.
നാർേകാട്ടിക്സ് ഓഫിസർ
ഒരു പ്രദേശത്തോ രാജ്യത്തോ മയക്കുമരുന്ന് ഉപയോഗമോ വിൽപ്പനയോ സംബന്ധിച്ച അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് നാർകോട്ടിക്സ് ഓഫിസർ. നാർകോട്ടിക്സ് ഓഫിസറായി നിയമിക്കപ്പെടുന്ന ഓഫിസർക്ക് പ്രത്യേക പരിശീലനം ലഭിക്കും. മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങൾ നാർകോട്ടിക്സ് ഓഫിസർ അറിഞ്ഞിരിക്കണം.
ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതും മയക്കുമരുന്ന് ഉറവിടം കണ്ടെത്തുന്നതും നാർകോട്ടിക്സ് ഓഫിസർമാരുടെ ചുമതലയാണ്. രാജ്യത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങൾ തടയാനും ഉറവിടം കണ്ടെത്താനും എൻ.സി.ബി ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്താതെ രഹസ്യമായും ഇവർ പ്രവർത്തിച്ചുവരുന്നു.
ആശയ വിനിമയ വൈദഗ്ധ്യം, ശാരീരിക ക്ഷമത, മനശാസ്ത്രപരമായി വ്യക്തികളെ സമീപിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് എൻ.സി.ബി ഓഫിസർമാർക്ക് ആവശ്യം. സ്വയ രക്ഷക്കായി തോക്കുകൾ കൈകാര്യം ചെയ്യാൻ ഉൾപ്പെടെ അവരെ പരിശീലിപ്പിക്കും. മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കേണ്ട ചുമതലയും എൻ.സി.ബി ഓഫിസർമാർക്കാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘമായി അന്വേഷിക്കും.
യോഗ്യത
- ഇന്ത്യൻ പൗരനായിരിക്കണം
- ഉദ്യോഗാർഥികൾ 20വയസിന് മുകളിലുള്ളവരായിരിക്കണം
- ഏതെങ്കിലും വിഷയത്തിൽ ബിരുദ യോഗ്യത വേണം. ക്രിമിനൽ ജസ്റ്റിസ്, ക്രിമിനോളജി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന ലഭിക്കും
- ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കണം
- ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യത നേടിയതിന് ശേഷം യു.പി.എസ്.സി/ സംസ്ഥാന സിവിൽ സർവിസ് പരീക്ഷകൾ എഴുതണം
എങ്ങനെ, എപ്പോൾ ഒരു നാർേകാട്ടിക്സ് ഓഫിസറാകാം
ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥികൾക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷക്കോ അല്ലെങ്കിൽ നാർേകാട്ടിക്സ് കൺട്രോൾ ബ്യൂറോയോ സംസ്ഥാന പബ്ലിക് സർവിസ് കമീഷനുകളോ നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷേക്കാ പെങ്കടുക്കാം.
ഇന്ത്യയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഉദ്യോഗസ്ഥൻമാരെ നാർകോട്ടിക്സ് ഓഫിസർമാരായി നിയമിക്കുന്നത്. ആദ്യ പരീക്ഷ കടമ്പകൾ പൂർത്തിയാക്കിയതിന് ശേഷം ഉദ്യോഗാർഥികൾ ഡ്രഗ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, ഫിസിക്കൽ -സൈക്കോളജിക്കൾ ടെസ്റ്റ് തുടങ്ങിയവ ചെയ്യണം. വിവിധ ഘട്ടങ്ങളിലെ ഉദ്യേഗാർഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും അവസാന തെരഞ്ഞെടുപ്പ്.
എൻ.സി.ബിയും ജോലി സാധ്യതയും
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ പ്രധാനമായും ജൂനിയർ ഇന്‍റലിജൻസ് ഓഫിസർ, നാർകോട്ടിക്സ് ഇൻസ്പെക്ടർ എന്നീ തസ്തികകളാണ് ഉണ്ടാകുക. തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ എന്നിവക്ക് നാർകോട്ടിക്സ് ഓഫിസർമാരെ ആവശ്യമായിവരും. സർക്കാർ ഏജൻസികൾ, പൊതുസുരക്ഷ വിഭാഗം, കെ -9 യൂനിറ്റ്, നാർേകാട്ടിക്സ് അടിസ്ഥാനമായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം.
ശമ്പളം
ജൂനിയർ ഇന്‍റലിജൻസ് ഓഫിസർ -വാർഷിക വരുമാനം 1.80 ലക്ഷം മുതൽ 4.20 ലക്ഷം വരെ
നാർകോട്ടിക്സ് ഇൻസ്പെക്ടർ -വാർഷിക വരുമാനം 2.40 ലക്ഷം മുതൽ 5.50 ലക്ഷം വരെ
ആരാകണം നാർേകാട്ടിക്സ് ഓഫിസർ?
സർക്കാർ മേഖലകളിലാണ് നാർകോട്ടിക്സ് ഓഫിസർമാരുടെ പ്രവർത്തനം. സമൂഹത്തിന്‍റെ സുരക്ഷയും ഉന്നമനവുമാണ് നാർകോട്ടിക്സ് ഓഫിസറുടെ ലക്ഷ്യം. വെല്ലുവിളി നിറഞ്ഞ മേഖലയായതിനാൽ ശാരീരികവും മാനസികവുമായി കരുത്തുറ്റവർ ആയിരിക്കണം ഈ ജോലിയിൽ പ്രവേശിക്കേണ്ടത്.
മികച്ച കോളജുകൾ
- ബി.യു ഭോപാൽ, ഭോപാൽ
- എസ്.ആർ.എം യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശ്
- ലയോള കോളജ്, ചെന്നൈ
- സെന്‍റ് സേവ്യേർസ് കോളജ്, മുംബൈ
- തെസ്പുർ യൂനിവേഴ്സിറ്റി, അസം
- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ച്, മുംബൈ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജൂക്കേഷൻ ആൻഡ് റിസർച്ച്, പുണെ
- ഡി.ജി വൈഷ്ണവ് കോളജ്, ചെന്നൈ
- എസ്.എസ് ജെയിൻ സുബോധ് പി.ജി കോളജ്, ജയ്പൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.