പൊതുമേഖല ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫിസർ 710 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖല ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിന് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽ. അപേക്ഷ ഓൺലൈനായി നവംബർ 21നകം സമർപ്പിക്കണം. ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം.
ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്. എല്ലാ തസ്തികകളുടെയും പ്രായപരിധി 20-30.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.2022 ഡിസംബർ 24/31 തീയതികളിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി, ജനുവരി 29ന് നടത്തുന്ന മെയിൻ പരീക്ഷ, ഫെബ്രുവരി, മാർച്ചിൽ നടത്തുന്ന ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഐ.ഒ.ബി, പി.എൻ.ബി, പഞ്ചാബ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.