സ്കൂൾ പരിസരത്ത് വേഗപരിധി 30 കിലോമീറ്റർ
text_fieldsദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെ സുരക്ഷ കർക്കശമാക്കി അധികൃതർ. സ്കൂൾ പരിസരങ്ങളിലും മറ്റുമായി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗതാഗത മന്ത്രാലയ നേതൃത്വത്തിൽ ട്രാഫിക് കൺട്രോൾ മാർഗനിർദേശങ്ങൾ നൽകി. സ്കൂൾ പരിസരത്ത് വാഹനങ്ങൾക്ക് 30 കിലോമീറ്ററാണ് വേഗപരിധിയായി നിശ്ചയിച്ചത്.
സൂചന ബോർഡുകളും നടപ്പാതകളും റോഡ് ക്രോസിങ് മേഖലകളും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡുകളും നിർദേശിച്ചു. ട്രാഫിക് കൺട്രോൾ ഗൈഡിന്റെ കാൽനടക്കാർക്കുള്ള ക്രോസിങ്ങിന്റെ സാന്നിധ്യം സ്കൂൾ പരിസരങ്ങളിലെ വേഗം കുറക്കാൻ ഡ്രൈവർമാരെ ശ്രദ്ധാലുക്കളാക്കുകയും റോഡുകളിൽ ഹമ്പുകൾ ഉള്ളതിനാൽ വേഗം കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ട്രാഫിക് ലൈറ്റുകളുടെയും അടയാളങ്ങളുടെയും രൂപകൽപന, കാൽനടക്കാർക്കുള്ള ക്രോസിങ്ങുകൾ, ട്രാഫിക് ലൈനുകൾ, റോഡുകളിലെ അടയാളങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗതാഗത നിയന്ത്രണ നടപടികൾ മെച്ചപ്പെടുത്തുകയും റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാർഗനിർദേശവും അവബോധവും വർധിപ്പിക്കുന്ന ഖത്തർ ട്രാഫിക് കൺട്രോൾ ഗൈഡ് ഗതാഗത മേഖലയിലെ സുപ്രധാന നിർദേശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.