സ്റ്റാർസ് ഓഫ് സയൻസ്; ഒമാന്റെ സുമയ്യ സിയാബി ജേതാവ്
text_fieldsമസ്കത്ത്: ഖത്തറിലെ വിദ്യാഭ്യാസ അധിഷ്ഠിത ടി.വി റിയാലിറ്റി ഷോയായ 'സ്റ്റാർസ് ഓഫ് സയൻസി'ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒമാനിലെ സുമയ്യ സിയാബി വിജയിച്ചു.
മൂന്നു കുട്ടികളുടെ അമ്മയായ സുമയ്യ, സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകയും അധ്യാപികയുമാണ്. വിവിധ ഘട്ടങ്ങൾക്ക് ശേഷം നടന്ന ഗ്രാൻഡ് ഫിനാലെയിൽ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. മൈക്രോ പ്ലാസ്റ്റിക്കിനുള്ള ഗവേഷണത്തിനായിരുന്നു സുമയ്യക്ക് അവാർഡ് ലഭിച്ചത്.
വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഒമാനി ജനതയും ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ളവരും വോട്ടിങ്ങിലൂടെ നൽകിയ വലിയ പിന്തുണയുടെ ഫലമായാണ് ഈ വിജയമെന്ന് സുമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.