കോവിഡിനെ കണ്ടാൽ ഈ യന്തിരൻ പറയും, 'നിൽക്കവിടെ'; വിദ്യാർഥികളൊരുക്കിയ വിദ്യ കാണാം...
text_fieldsആലുവ: കെ.എം.ഇ.എ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികൾ 'ഫ്യൂഗോ റോബോ' എന്ന പേരിൽ കോവിഡ് വ്യാപനം തടയാൻ പുതിയ റോേബാട്ടിനെ വികസിപ്പിച്ചു. റോബോട്ടിന് അതിന്‍റെ കാഴ്ച സംവിധാനത്തിലൂടെ മറ്റുള്ളവരുടെ സാന്നിധ്യവും സ്ഥാനവും കണ്ടെത്താൻ കഴിയും. അത് സ്വയം പരിചയപ്പെടുത്താൻ തുടങ്ങുകയും മനുഷ്യ ശരീര താപനില, രക്തത്തിലെ ഓക്സിജന്‍റെ അളവ് എന്നിവ കണ്ടെത്തുകയും കൈകൾ ശുദ്ധീകരിക്കുകയും ചെയ്യും.
പഴയ വസ്തുക്കൾ പുനരുപേയോഗിച്ചാണ് വളരെ കുറഞ്ഞ ചിലവിൽ ഈ റോബോട്ടിനെ വിദ്യാർഥികൾ വികസിപ്പിച്ചത്. റോബോട്ടിക് ലാബിന്‍റെ പിന്തുണയോടെ കെ.എം.ഇ.എയുടെ എല്ലാ വകുപ്പുകളിലെയും വിദ്യാർഥികൾ റോബോട്ട് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.
വിനയ് കൃഷ്ണ വിനോദ്, അബ്ദുൽ ഹാഫിസ്, അമൽ വിജയ്, ഉമറുൽ ഫാറൂഖ്, നയിമ നാസർ, കെ.എസ്.ശരൺ, ജോർജ് ഇമ്മാനുവൽ, സി.എം.മുബാരിസ്, അശ്വതി രാമചന്ദ്രൻ, പി.ദിവ്യലക്ഷ്മി എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ. റോബോട്ട് ലോഞ്ചിൽ കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ്, കോളജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.എ.ജലീൽ, ഡയറക്ടർ ഡോ.ടി.എം.അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ.രേഖ ലക്ഷ്മണൻ, കെ.ഐ.സി കോഓഡിനേറ്റർ ഡോ. സി.പി.സംഗീത, അസി. പ്രഫ. വാസുദേവ്.എസ്.മല്ലൻ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.