Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസബ് ഇൻസ്​പെക്ടർ...

സബ് ഇൻസ്​പെക്ടർ (ട്രെയിനി)

text_fields
bookmark_border
psc
cancel

പൊലീസ് വകുപ്പിൽ താഴെ പറയുന്ന തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി): നേരിട്ടുള്ള നിയമനം (കാറ്റഗറി 510-512/2024) ശമ്പള നിരക്ക് 45,600-95,600 രൂപ. പ്രതീക്ഷിത ഒഴിവുകൾ. വനിതകളെയും പരിഗണിക്കും. യോഗ്യത: ബിരുദം. പുരുഷന്മാർക്ക് ഉയരം: 165.10 സെ. മീറ്റർ. എസ്.സി/എസ്.ടി 160.02 ​സെ. മീറ്റർ. നെഞ്ചളവ്: 81.28 സെ. മീറ്റർ, വികാസശേഷി 5.08 സെ. മീറ്റർ. വനിതകൾക്ക് ഉയരം: 160 സെ. മീറ്റർ. എസ്.സി/എസ്.ടി: 155 ​സെ. മീറ്റർ. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി: 20-31 വയസ്സ്. പൊലീസിലെയും വിജിലൻസിലെയും ബിരുദധാരികളായ മിനിസ്റ്റീരിയൽ ജീവനക്കാർ, ഫിംഗർ പ്രിന്റ് എക്സ്​പേർട്ട്/ ​സെർച്ചർ, പൊലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ/ സമാന തസ്തികകളിൽ ജോലിനോക്കുന്ന മറ്റ് ജീവനക്കാർ എന്നിവർക്കും അപേക്ഷിക്കാം. 36 വയസ്സ് കവിയരുത്.

ആംഡ് പൊലീസ് സബ് ഇൻസ്​പെക്ടർ (ട്രെയിനി): നേരിട്ടുള്ള നിയമനം, (കാറ്റഗറി നമ്പർ: 508-509/2024)

പ്രതീക്ഷിത ഒഴിവുകൾ, ശമ്പള നിരക്ക് 45,600-95,600 രൂപ. യോഗ്യത: ബിരുദം. പ്രായപരിധി 20-31 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

പൊലീസ്, വിജിലൻസ് വകുപ്പുകളിലെ ബിരുദധാരികളായ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ/ തത്തുല്യ റാങ്കുകളിലെ ഉദ്യോഗസ്ഥന്മാർക്ക് കോൺസ്റ്റാബുലറി കാറ്റഗറിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: 26-36.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം കൂടുതൽ വിവരങ്ങൾ www.keralapsc.gov.in/notificationൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationSub inspectorTrainee
News Summary - Sub inspector trainee application
Next Story