Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
udinoor ghss
cancel
camera_alt

ഉ​ദി​നൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ

വി​ദ്യാ​ർ​ഥി​ക​ൾ ​സൈക്കിളിൽ

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന തീ​ര​ദേ​ശ ഗ്രാ​മം, ഉ​ദി​നൂ​ർ. വി​ദ്യാ​ർ​ഥി​ക​ളു​ടെ സൈ​ക്കി​ൾ ​ബെ​ല്ല​ടി കേ​ട്ടാ​ണ് ഉ​ദി​നൂ​രി​ന്റെ നേ​രം പു​ല​രു​ന്ന​ത്. എ​ഴു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്ക്. ഉ​ദി​നൂ​ർ ഗ​വ​ൺ​മെ​ന്റ് എ​ച്ച്.​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സു​ര​ക്ഷി​തയാ​ത്ര​യും കാ​യി​ക ക്ഷ​മ​ത​യും മാ​ത്ര​മ​ല്ല, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ മാ​ർ​ഗ​ങ്ങ​ൾകൂ​ടി പ​ഠി​ക്കു​ക​യാ​ണ് ഉ​ദി​നൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

ഉ​ദി​നൂ​രി​ലെ സൈ​ക്കി​ൾ വി​ദ്യാ​ല​യം

എ​ഴു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​താ​ണ് ഉ​ദി​നൂ​ർ വി​ദ്യാ​ല​യം. ഇ​വ​രി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സൈ​ക്കി​ളി​ലാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സൈ​ക്കി​ൾ​ വി​ദ്യാ​ല​യം എ​ന്നാ​ണ് ഉ​ദി​നൂ​ർ സ്കൂ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ, ഒ​ള​വ​റ, പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തു​ന്ന​ത്.


ഒ​രു വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ ചേ​ർ​ക്കു​മ്പോ​ൾ ആ ​കു​ട്ടി​ക്ക് ഒ​രു സൈ​ക്കി​ൾകൂ​ടി വാ​ങ്ങി​ ന​ൽ​ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർത​ന്നെ ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പി.​വി. ലീ​ന​യും പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​സു​ബൈ​ദ​യും പ​റ​യു​ന്നു. സാ​മ്പ​ത്തി​ക​മാ​യി സൈ​ക്കി​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ്കൂ​ൾ പി.​ടി.​​എ പ്ര​ത്യേ​ക ഫ​ണ്ടും അ​നു​വ​ദി​ക്കും.

മ​ന​സ്സും ആ​രോ​ഗ്യ​വും സ്മാ​ർ​ട്ട്

1983ൽ ​തു​ട​ങ്ങി​യ​താ​ണ് ഉ​ദി​നൂ​രി​ലെ ഈ ​വി​ദ്യാ​ല​യം. യാ​ത്രാ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ൽ വ​ര​ട്ടേ​യെ​ന്ന് അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ പി.​ടി.​എ​യും ഇ​ത് അം​ഗീ​ക​രി​ച്ചു. ബ​സി​ൽ തി​ക്കിത്തി​ര​ക്കി വ​രു​ന്ന​തി​ന്റെ ക്ഷീ​ണ​മൊ​ന്നും ക്ലാ​സു​ക​ളി​ൽ ഇ​രി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​കാ​റി​ല്ല.

സൈ​ക്കി​ൾ ച​വി​ട്ടി വ​രു​ന്ന​തി​നാ​ൽ ത​ന്നെ മു​ഴു​വ​ൻ സ​മ​യ​വും ആ​ക്ടിവ് ആ​യി​രി​ക്കും. അ​ത് അ​വ​രു​ടെ പ​ഠ​ന-ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ലും പോ​സി​റ്റി​വ് സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട് –അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.


ഫു​ൾ ടൈം ​ഓ​ൺ

രാ​വി​ലെ എ​ട്ട​ര​യോ​ടെ ഉ​ദി​നൂ​രും പ​രി​സ​ര​വും കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ ബെ​ല്ല​ടി​ക​ളോ​ടെ സ​ജീ​വ​മാ​കും. രാ​വി​ലെ​ത​ന്നെ ഉ​ന്മേ​​ഷത്തോ​ടെ​യാ​ണ് ഓ​രോ കു​ട്ടി​യും സ്കൂ​ളി​ലേ​ക്കെ​ത്തു​ക. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ യാ​ത്ര.

സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ത്താം​ ക്ലാ​സി​ൽ 100 ശ​ത​മാ​നം വി​ജ​യ​വും ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക​ളും വാ​ങ്ങി കൂ​ട്ടു​ന്ന വി​ദ്യാ​ല​യ​മാ​ണ് ഉ​ദി​നൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ്. ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ൽ​ സൈ​ക്കി​ൾ യാ​ത്ര ഗു​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം

ചെ​റു​പ്പം മു​ത​ൽ സൈ​ക്കി​ൾ യാ​ത്ര ശീ​ല​മാ​ക്കി​യ​തി​നാ​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ല്ലാം ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​യാം. പ്ര​ധാ​ന റോ​ഡി​ലൂ​ടെ വ​രി വ​രി​യാ​യാ​ണ് ഇ​വ​രു​ടെ സൈ​ക്കി​ൾ ച​വി​ട്ട്. രാ​വി​ലെ 8.30 മു​ത​ൽ 9.20 വ​രെ​യും വൈ​കി​ട്ട് സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ത്തും സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റോ​ഡ് ജ​ങ്ഷ​നു​ക​ളി​ൽ സ്റ്റു​ഡ​ന്റ് പൊ​ലീ​സും സ​ജ്ജ​മാ​യി​രി​ക്കും.


ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും കൂ​ടി​യാ​യ അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും സൈ​ക്കി​ൾ യാ​ത്ര. കൂ​ടാ​തെ, ബൈ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ യാ​ത്രചെ​യ്യു​ന്ന ഉ​ദി​നൂ​രി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രും സ്റ്റു​ഡ​ന്റ് പൊ​ലീ​സി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കും. കു​ട്ടി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ്‌​കൂ​ൾ സൈ​ക്കി​ൾ ജാ​ഗ്ര​താ​സ​മി​തി​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ദ്യ പാ​ഠ​ങ്ങ​ൾ

സൈ​ക്കി​ൾ യാ​ത്ര​ക​ളി​ലൂ​ടെ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​ത്തി​ന്റെ ആ​ദ്യ പാ​ഠ​ങ്ങ​ൾ ത​ങ്ങ​ൾ പ​ഠി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ബ​സി​ൽ സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ കാ​ഴ്ച​ക​ളൊ​ന്നും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. യാ​ത്ര സൈ​ക്കി​ളി​ലാ​യ​തോ​ടെ കാ​ഴ്ച​ക​ളെ​ല്ലാം ക​ണ്ടാ​ണ് വ​രു​ന്ന​തും പോ​കു​ന്ന​തു​മെ​ന്നും മ​ഴ​യും മ​ഞ്ഞും ത​ണു​പ്പും വെ​യി​ലു​മെ​ല്ലാം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

സ്കൂ​ൾ ബ​സി​നും സ്വ​കാ​ര്യ ബ​സി​നും മ​റ്റു​മാ​യി ന​ൽ​കു​ന്ന വ​ലി​യ തു​ക മാ​സംതോ​റും നീ​ക്കി​വെ​ക്കേ​ണ്ടി വ​രാ​റി​ല്ല. അ​തി​നാ​ൽ കു​ട്ടി​ക​ൾ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ സാ​മ്പ​ത്തി​ക ഭാ​രം കു​റ​യു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.


എ​ല്ലാ​വ​രും ഫി​റ്റാ​ണ്

ഒ​രി​ക്ക​ൽ കേ​ന്ദ്ര​ സ​ർ​ക്കാ​റി​​ന്റെ ‘ഫി​റ്റ് ഇ​ന്ത്യ’ അ​ധി​കൃ​ത​ർ സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ഉ​ന്ന​ത ആ​രോ​ഗ്യനി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​ന്റെ മേ​ന്മ​യാ​ണ് ഈ ​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്റെ ര​ഹ​സ്യ​മെ​ന്നും അ​വ​ർ വി​ശ്വ​സി​ക്കു​ന്നു.

സ്കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ൽ യാ​ത്രചെ​യ്യു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ന്റ് വി.​വി. സു​രേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ​റ​യു​ന്നു. തു​റ​ന്ന​ലോ​കം സൈ​ക്കി​ൾ യാ​ത്ര​യി​ലൂ​ടെ ന​ൽ​കു​ക​യാ​ണ് കു​ട്ടി​ക​ൾ​ക്ക്. സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ഗു​ണ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ൽ വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യു​മാ​ണ് ഓ​രോ കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ സൈ​ക്കി​ൾ വാ​ങ്ങിന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ഉ​ദി​നൂ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന​വ​രും സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​രു കാ​ര്യ​മാ​ണ്. പ​ല വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലും മു​തി​ർ​ന്ന​വ​ർ ജോ​ലി​ക്കുപോ​കു​ന്ന​തും വ​രു​ന്ന​തും സൈ​ക്കി​ളി​ലാ​ണ്. കേ​ര​ള​ത്തി​ൽ ഒ​രു​കാ​ല​ത്ത് അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ആ ​കാ​ഴ്ച കാ​ണാ​നി​ല്ല. ഉ​ദി​നൂ​രി​ൽ എ​ന്നാ​ൽ നേ​രെ മ​റി​ച്ചാ​ണ് -ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ട്ട്

അ​ധി​കം യാ​ത്രചെ​യ്യു​ന്ന​വ​രല്ല കു​ട്ടി​ക​ളാ​രും. സ്കൂ​ളി​ൽ പോ​ക​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടു​ത​ന്നെ മ​റ്റെ​വി​ടേ​ക്കും അ​വ​ർ​ക്ക് മ​റ്റു​ള്ള​വ​രെ​പ്പോ​ലെ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. മ​റ്റു സ്കൂ​ളു​ക​ളി​ലാ​ണെ​ങ്കി​ൽ സ്കൂ​ൾ ബ​സു​ക​ളി​ലാ​ണ് യാ​ത്ര​ത​ന്നെ. അ​തി​നാ​ൽ അ​വ​ർ​ക്ക് പൊ​തു സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടാ​നും കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കാ​റി​ല്ല.

എ​ന്നാ​ൽ, ഇ​വി​ടെ അ​ങ്ങ​നെ​യ​ല്ല. സൈ​ക്കി​ളി​ൽ വ​രു​മ്പോ​ൾ അ​വ​ർ​ക്ക് ചു​റ്റു​പാ​ടു​മു​ള്ള പ്ര​കൃ​തി​യു​മാ​യി ഇ​ട​പെ​ട്ട് യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു. പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കു​ന്നു, സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടു​ന്നു. ട്രാ​ഫി​ക്കി​ൽ വ​രി​യാ​യി അ​വ​ർ നി​ൽ​ക്കും. എ​സ്.​പി.സിയു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​വ​ർ റോ​ഡി​ൽ യാ​ത്ര​ചെ​യ്യും.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള അ​വ​സ​രം ഒ​രു​​ക്കും. ഓ​രോ സൈ​ക്കി​ൾ യാ​ത്ര​യി​ലൂ​ടെ​യും അ​വ​ർ സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​ണ്. എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തെ​ന്ന് അ​വ​ർ പ​ഠി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും കൂ​ടു​ന്നു​ണ്ട്.

വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​വ​ർ അ​ധി​കം പു​​റ​ത്തൊ​ന്നും ക​ളി​ക്കാ​ൻ പോ​കാ​റി​ല്ല. മൊ​ബൈ​ൽ ഫോ​ണി​ലാ​ണ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​സൈ​ക്കി​ൾ യാ​ത്ര അ​വ​രെ സ​ഹാ​യി​ക്കും. ക്ലാ​സ് മു​റി​ക​ളി​ലും അ​വ​ർ ഊ​ർ​ജ​സ്വ​ല​രാ​ണ് –അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

സ്കൂ​ളി​ൽ ഇ​തു​വ​രെ സ്കൂ​ൾ ബ​സി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ചെ​റി​യ പ്രാ​യം മു​ത​ൽ ത​ന്നെ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് സൈ​ക്കി​ൾ യാ​ത്ര​ക്ക് മ​ടി​യില്ല. മ​റ്റു സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ തി​ക്കിത്തി​രക്കി പോ​കു​ന്ന​ത് കാ​ണാം.

മാ​ത്ര​മ​ല്ല, വ​ഴി​യി​ൽ കാ​ണു​ന്ന​വ​രോ​ട് ലി​ഫ്റ്റ് ചോ​ദി​ച്ചും മ​റ്റും പോ​കും. ഇ​ത് മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കാ​റു​ണ്ട്. മാ​ത്ര​മ​ല്ല, പ്ല​സ് ടുവി​നും മ​റ്റും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ വീ​ട്ടി​ൽ ടൂവീ​ല​ർ ആ​വ​ശ്യ​പ്പെ​ട്ട് വാ​ശി​​പി​ടി​ക്കു​ന്ന​തും കാ​ണാം.

അ​തൊ​ന്നും ഉ​ദി​നൂ​ർ സ്കൂ​ളി​ന് ഒ​രു പ്ര​ശ്ന​മ​ല്ല. ര​ക്ഷി​താ​ക്ക​ൾ ഒ​രു സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കും. അ​ഞ്ചു​വ​ർ​ഷ​​ത്തോ​ളം അ​തി​ൽത​ന്നെ​യാ​യി​രി​ക്കും അ​വ​രു​ടെ യാ​ത്ര. 700ല​ധി​കം കു​ട്ടി​ക​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​മ്പോ​ൾ വ​ലി​യ ശ​ത​മാ​നം ഇ​ന്ധ​നം ആ​വ​ശ്യ​മാ​യി​വ​രും. എ​ന്നാ​ൽ, ഇ​വി​ടെ ആ ​പ്ര​ശ്നവു​മി​ല്ല –അ​ധ്യാ​പ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ഴ്ച​ക​ൾ ക​ണ്ട്... ക​ണ്ട്...

സ്കൂ​ളി​ൽ സൈ​ക്കി​ളി​ൽ വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ പേ​രു​മാ​യി ഇ​ട​പെ​ടാ​നും പ​രി​ച​യ​പ്പെ​ടാ​നും ക​ഴി​യു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ളും പ​റ​യു​ന്നു. മു​തി​ർ​ന്ന​വ​ർ കൊ​ണ്ടു​വി​ടു​മ്പോ​ൾ അ​വ​ർ വ​ഴി​യി​ൽ​നി​ർ​ത്തി​ല്ല. സ്കൂ​ൾ-വീ​ട് മാ​ത്ര​മാ​ണു​ണ്ടാ​കു​ക. എ​ന്നാ​ൽ തങ്ങ​ൾ സൈ​ക്കി​ൾ ച​വി​ട്ടി വ​രു​മ്പോ​ൾ കൂ​ടു​ത​ൽ കൂ​ട്ടു​കാ​രു​മാ​യി അ​ടു​പ്പ​മാ​കു​ന്നു.

കൂ​ടു​ത​ൽ സു​ഹൃ​ത്തു​ക്ക​ളെ​ കി​ട്ടു​ന്നു. അ​വ​ർ​ക്കൊ​പ്പം ഒ​രു​മി​ച്ച് സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്ക് വ​രാ​നും പോ​കാ​നും ന​ല്ല ര​സ​മാ​ണ്. പു​തി​യ പു​തി​യ വ​ഴി​ക​ൾ ഞ​ങ്ങ​ൾത​ന്നെ ക​ണ്ടെ​ത്തും. ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്തു​നി​ർ​ത്തി അ​വ കാ​ണും. കൗ​തു​ക​മു​ള്ള കാ​ഴ്ച​ക​ൾ കാ​ണും –വി​ദ്യാ​ർ​ഥി പ​റ​യു​ന്നു.

എ​സ്.​പി.​സി​യു​ടെ ഭാ​ഗ​മാ​യി ഞ​ങ്ങ​ൾ ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ചു​വ​രു​ന്നു. 750ൽ ​അ​ധി​കം കു​ട്ടി​ക​ൾ സൈ​ക്കി​ളി​ൽ വ​രു​ന്നു​ണ്ട് ഇ​വി​ടെ. ജ​ങ്ഷ​നി​ൽ എ​ത്തു​​മ്പോ​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ വ​ലി​യ പ്ര​യാ​സ​മാ​ണ്. രാ​വി​ലെ​യാ​യ​തി​നാ​ൽ റോ​ഡി​ൽ ന​ല്ല തി​ര​ക്കാ​യി​രി​ക്കും. മ​റ്റു വാ​ഹ​ന​ങ്ങ​ളും കൂ​ടു​ത​ലാ​യു​ണ്ടാ​കും. അ​തി​നാ​ൽ രാ​വി​ലെ​യും വൈ​കീട്ടും ഞ​ങ്ങ​ൾ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കും. മ​റ്റു യാ​ത്ര​ക്കാ​രും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കും -എ​സ്.​പി.​സി കാ​ഡ​റ്റ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsBicycleSchoolKerala News
News Summary - Udinoor GHSS-students with bicycle
Next Story