സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ ടൈംടേബിള്‍
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലെയും അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്) ഓപ്പണ്‍ കോഴ്സ് നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് നവംബര്‍ 13ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയഫലം
ബി.എം.എം.സി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എസ് സി ബോട്ടണി, എം.എസ് സി ഇലക്ട്രോണിക്സ് ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാല ഗണിതശാസ്ത്ര പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രഫസറുടെ താൽക്കാലിക നിയമനത്തിന് പട്ടിക തയാറാക്കുന്നു. താൽപര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 10ന് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2407 418, 9562475245
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് (സി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
തീയതി നീട്ടി
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 30, 31 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
അഫിലിയേറ്റഡ് കോളജുകളിലെയും ഐ.ടി എജുക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ/എം.സി.എ ലാറ്ററൽ എൻട്രി (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മേയ് 2023 പരീക്ഷഫലം വെബ്സൈറ്റിൽ.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ നാലിനാരംഭിക്കുന്ന ഒന്നാംവർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014, 2016 സ്കീം) പരീക്ഷക്ക് നവംബർ മൂന്നുമുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 20 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഡിസംബർ നാലിനാരംഭിക്കുന്ന ഒന്നാംവർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014, 2016 സ്കീം) പരീക്ഷക്ക് നവംബർ മൂന്നുമുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഡിസംബർ അഞ്ചിനാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് നവംബർ 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 14 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
ഒക്ടോബർ 30നാരംഭിക്കുന്ന ഒന്നാംവർഷ ഫാം.ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. നവംബർ 20 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. നവംബർ 20 മുതൽ ഡിസംബർ 11 വരെ നടക്കുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് II ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 11 മുതൽ 20 വരെ നടക്കുന്ന ഒന്നാംവർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2015 & 2010 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
ആഗസ്റ്റിൽ നടന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.