സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷ ഡിസംബര്‍ 11ന് തുടങ്ങും. സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 15ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് ബയോടെക്നോളജി ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 22ന് തുടങ്ങും.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ മൂന്ന്, നാല്, ഏഴ് സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2023 െറുഗലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യ നിര്‍ണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്സലുല്‍ ഉലമ ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.കോം (പ്രഫഷനല്‍, ഓണേഴ്സ്) നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ 11ന് ആരംഭിക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം - 2018 സ്കീം) പരീക്ഷക്ക് 2023 നവംബർ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 27 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ 29 വരെയും രജിസ്ട്രേഷൻ നടത്താം.
ഡിസംബർ 11ന് ആരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം- 2017 സ്കീം) പരീക്ഷക്ക് നവംബർ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 27 വരെയും, 335 രൂപ സൂപ്പർഫൈനോടെ 29 വരെയും രജിസ്ട്രേഷൻ നടത്താം.
ഡിസംബർ 28ന് ആരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ഡിസംബർ നാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ ആറുവരെയും, 335 രൂപ ഫൈനോടെ എട്ടുവരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി അഞ്ചിന് ആരംഭിക്കുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് നവംബർ 29 മുതൽ ഡിസംബർ 12 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.
ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് നവംബർ 27 മുതൽ ഡിസംബർ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫൈനൽ തിസീസ് സമർപ്പണം
2024 ജൂണിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം & എം.സി.എച്ച്) സപ്ലിമെന്ററി പരീക്ഷയുടെ തിസീസ് വിശദാംശങ്ങളും, രജിസ്ട്രേഷനും 3310 രൂപ ഫീസ് സഹിതം നവംബർ 17 മുതൽ 28 വരെ ഓൺലൈനായി സമർപ്പിക്കണം. ഫൈനടക്കം 5515 രൂപയുമായി നവംബർ 29 മുതൽ ഡിസംബർ രണ്ടു വരെയും ഓൺലൈനായി സമർപ്പിക്കാം. ഫൈന്‍ കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ ഫൈനൽ തിസീസിന്റെ മൂന്ന് ഹാർഡ് കോപ്പികളും, രജിസ്ട്രേഷൻ റിപ്പോർട്ടും, ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പും ഫൈനോടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ ഫൈനൽ തിസീസിന്റെ മൂന്ന് ഹാർഡ് കോപ്പികളും രജിസ്ട്രേഷൻ റിപ്പോർട്ടും ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പും സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾ www.kuhs.ac.inൽ.
പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ
നവംബർ 20 മുതൽ ഡിസംബർ അഞ്ചുവരെ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2021 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.