സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ/ എം.എസ് സി/ എം.കോം നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
എല്‍.എല്‍.ബി ഒക്ടോബര്‍ 2022, ഏപ്രില്‍ 2023, ഒക്ടോബര്‍ 2023, നവംബര്‍ 2023, ഏപ്രില്‍ 2024 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി ഒമ്പത് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2024 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി എട്ട് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
പരീക്ഷ ടൈം ടേബിള്‍
സെപ്റ്റംബര്‍ 14 , 15 തീയതികളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (സി.ബി.സി.എസ്.എസ്/ സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകള്‍ നഷ്ടമായ നിപ്പ ബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും അഫിലിയേറ്റഡ് കോളജുകള്‍ക്കുമായി ഡിസംബര്‍ 21 ന് പ്രത്യേക പരീക്ഷ നടത്തും.
ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇമ്പയര്‍മെന്റ് , ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 2024 ജനുവരി 15 നും മൂന്നാം സെമസ്റ്റര്‍ ജനുവരി 16 നും തുടങ്ങും.
ഡിസംബര്‍ 13, 15 തീയതികളില്‍ നടത്താനിരുന്ന ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം റെഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷകള്‍ 18, 20, 22 തീയതികളിലേക്ക് മാറ്റി.
പരീക്ഷ ഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് നവംബര്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനു 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി നവംബര്‍ 2022പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനു 21 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടെക്നോളജി ഇന്‍ നാനോ സയന്‍സ് ആൻഡ് ടെക്നോളജി ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ ബി.ബി.എ.എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 റെഗുലര്‍ , സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
13 ന് തുടങ്ങാനിരുന്ന ഒന്നാം വര്‍ഷ ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 റെഗുലര്‍, ഒന്നാം വര്‍ഷ ബി.പി.ഇ.എഡ് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാല
പരീക്ഷ ടൈംടേബിൾ
തൃശൂർ: ഡിസംബർ 14ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, ഡിസംബർ 18, 19 തീയതികളിൽ നടക്കുന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -II റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ജനുവരി മൂന്ന് മുതൽ 18 വരെ നടക്കുന്ന മൂന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2010, 2012 സ്കീം) തിയറി, ജനുവരി ഒമ്പത് മുതൽ 22 വരെ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം) തിയറി, ജനുവരി മൂന്ന് മുതൽ 10 വരെ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017, 2022 സ്കീം) തിയറി, ജനുവരി 15 മുതൽ 24 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016, 2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കുസാറ്റ്
പ്രോജക്ട് ഫെലോ ഒഴിവ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗണിതശാസ്ത്ര വകുപ്പില്‍ കെ.എസ്.സി.എ.സി.ടി.ഇ യങ് സയന്റിസ്റ്റ് സ്കീമില്‍ പ്രോജക്ട് ഫെലോ തസ്തികയിലേക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ 15ന് രാവിലെ 10ന് വകുപ്പ് ഓഫിസില്‍ അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. മൂന്നുവര്‍ഷമാണ് പ്രോജക്ട് കാലാവധി. ഫോൺ: 0484-2862523.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.