സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പുനര്‍മൂല്യനിര്‍ണയഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എം.വോക് അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസവിഭാഗത്തിന് കീഴില്‍ 2023 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.കോം, എം.എസ് സി കോൺടാക്ട് ക്ലാസുകള്‍ 2024 ജനുവരി 13 മുതലും എം.എ കോൺടാക്ട് ക്ലാസുകള്‍ ജനുവരി 20 മുതലും തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നിശ്ചിത ക്ലാസ് സെന്ററുകളില്‍ ഹാജരാകണം. സമയക്രമം വെബ്സൈറ്റില്‍. www.sde.uoc.ac.in , 0494 2400 288, 2407 356.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന അവസാന വർഷ എം.ഡി/ എം.എസ് (ആയുർവേദ) ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷക്ക് ഡിസംബർ 27 മുതൽ ജനുവരി അഞ്ച് വരെയും ഫൈനോടെ ജനുവരി എട്ട് വരെയും സൂപ്പർ ഫൈനോടെ ഒമ്പത് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഡിസംബർ 27ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) പ്രാക്ടിക്കൽ, ജനുവരി 11, 12 തീയതികളിൽ നടക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട്-I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം 2017 സ്കീം) പ്രാക്ടിക്കൽ, ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, ഫെബ്രുവരി രണ്ട് മുതൽ 12 വരെ നടക്കുന്ന അവസാന വർഷ എം.ഡി/ എം.എസ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 30നകം അപേക്ഷിക്കണം.
കണ്ണൂർ
ടൈംടേബിൾ
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്-മേഴ്സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.