സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം ഫാറൂഖ് റൌസത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലേക്ക് മാറ്റി. പുതുക്കിയ ഹാള്‍ടിക്കറ്റ് വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2004 സ്കീം) (2004 മുതല്‍ 2008 വരെ പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
മാസീവ് ഓപൺ ഓൺലൈൻ കോഴ്സുകളില്‍ പ്രവേശനം
ഓപൺ ഓൺലൈൻ കോഴ്സുകൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ ‘സ്വയ’ത്തിലെ (സ്റ്റഡി വെബ് ഓഫ് ആക്ടിവ് ലേണിങ് ഫോര്‍ യങ് ആസ്പിയറിങ് മൈന്റ്) യു.ജി / പി.ജി മാസീവ് ഓപൺ ഓൺലൈൻ കോഴ്സുകളുടെ (MOOCs) ദേശീയ കോ ഓഡിനേറ്ററായ കൺസോർഷ്യം ഫോർ എജുക്കേഷനൽ കമ്യൂണിക്കേഷൻസ് (സി.ഇ.സി), ജനുവരി - ജൂൺ സെമസ്റ്ററിലേക്ക് വിവിധ വിഷയങ്ങളിൽ പുതിയ കോഴ്സുകള്‍ തയാറാക്കി. (https://swayam.gov.in/CEC). ഈ കോഴ്സുകളുടെ ഭാഗമായി, കാലിക്കറ്റ് സർവകലാശാലയിലെ എജുക്കേഷനൽ മൾട്ടി മീഡിയ റിസർച് സെന്റർ തയാറാക്കിയ ബിരുദ-ബിരുദാനന്തരതലത്തിലുള്ള 12 മാസീവ് ഓപൺ ഓൺലൈൻ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
കേരളത്തിലെ വിവിധ കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നുമുള്ള വിദഗ് ധ അധ്യാപകരുടെ നേതൃത്വത്തിലാണ് കോഴ്സുകള്‍ തയാറാക്കിയിരിക്കുന്നത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാനുമായി http://emmrccalicut.org സന്ദർശിക്കുക. Mob - 9495108193
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.