Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി ഫി​സി​ക്‌​സ് (CCSS 2021 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 18 മു​ത​ല്‍ വീ​ണ്ടും ല​ഭ്യ​മാ​ക്കും.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​വോ​ക് (CBCSS-V-UG 2018 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 15 ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (CBCSS) (2021 & 2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024, (2020 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 15ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി പ​രീ​ക്ഷ

ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍ഷ ഏ​പ്രി​ല്‍ / മേ​യ് 2024 പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ടി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍. കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഗ​വ. കോ​ള​ജ് മ​ട​പ്പ​ള്ളി​യി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ​ഫ​ലം

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി. കോ​ള​ജി​ലെ (ഐ.​ഇ.​ടി) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഉ​ർ​ദു, എം.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (CCSS 2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​ആ​ര്‍ക് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 2024 - 2025 വ​ര്‍ഷ​ത്തെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.

എം.ജി

പ​രീ​ക്ഷ ഫ​ലം

കോട്ടയം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബോ​ട്ട​ണി, കെ​മി​സ്ട്രി (2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ല​മെ​ന്‍റ​റി, 2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ് ആ​ഗ​സ്റ്റ് 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ 29 വ​രെ ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ, എം.​എ​സ്​​സി പ്രോ​ഗ്രാ​മു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റും സ​പ്ലി​മെ​ന്‍റ​റി​യും ഒ​ക്ടോ​ബ​ര്‍ 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ 27 വ​രെ ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബ​യോ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് പി.​ജി.​സി.​എ​സ്.​എ​സ് (സ​പ്ലി​മെ​ന്‍റ​റി മെ​ഴ്സി ചാ​ന്‍സ് ആ​ഗ​സ്റ്റ് 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ 28 വ​രെ ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ക്കാം.

സ്പെ​ഷ​ല്‍ ടീ​ച്ച​ര്‍: വാ​ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍സ​സി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വൊ​ക്കേ​ഷ​ന​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ൽ​ക്കാ​ലി​ക​മാ​യി സ്പെ​ഷ​ല്‍ ടീ​ച്ച​ര്‍ നി​യ​മ​ന​ത്തി​നു​ള്ള വാ​ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ ജൂ​ണ്‍ 19ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​നി​ല്‍ ബി.​എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത രേ​ഖ​ക​ളു​ടെ അ​സ്സ​ല്‍ ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University Newsmg university news
News Summary - university news
Next Story