സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ബിരുദപ്രവേശനം: രണ്ടാം അലോട്ട്മെന്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-’25 അധ്യയന വര്‍ഷത്തേക്കുളള ബിരുദപ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ രണ്ടിന് ഉച്ചക്ക് മൂന്നിനുമുമ്പ് മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തശേഷം കോളജില്‍ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.
ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടക്കേണ്ടതില്ല. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ 135 രൂപയും മറ്റുള്ളവര്‍ 540 രൂപയുമാണ് അടക്കേണ്ടത്. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ജൂലൈ രണ്ടിന് ഉച്ചക്ക് മൂന്നിനു മുമ്പ് മാന്‍ഡേറ്ററി ഫീസടച്ച് കോളജില്‍ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് ഹയര്‍ ഓപ്ഷന് റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നപക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളിൽ ഏതിലേക്കെങ്കിലും മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. അത് ഒരു കാരണവശാലും പുനഃസ്ഥാപിച്ചുനൽകില്ല.
ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കാം. കോളജ്, കോഴ്സ് എന്നിവ പുനഃക്രമീകരിക്കുന്നതിനോ പുതിയ കോളജുകളോ കോഴ്സുകളോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയര്‍ ഓപ്ഷന് റദ്ദാക്കുന്നവര് നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രവേശനം നേടുന്നവർക്ക് ടി.സി ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോളജിലെ പരിശോധനക്ക് ശേഷം പ്രവേശനം നേടുന്ന ദിവസംതന്നെ തിരിച്ചുവാങ്ങാം.
റാങ്ക് ലിസ്റ്റ്
2024-’25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, സ്വാശ്രയ സെന്ററുകള്‍/അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേക്ക് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (സി.യു.സി.എ.ടി 2024) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതത് പഠനവകുപ്പ്/ കോളജില്‍നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ച് പ്രവേശനം നേടണം. വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ്, ടി.സി, സംവരണം, ഇ.ഡബ്ല്യു.എസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ പ്രവേശന സമയത്ത് ഹാജരാക്കണം. വിവരങ്ങള്‍ https://admission.uoc.ac.in ൽ. ഫോണ്‍: 0494 2407016, 2407017.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഡെയറി സയന്‍സ് ആൻഡ് ടെക്നോളജി (2023 ബാച്ച്) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ രണ്ടിന് നടക്കും. കേന്ദ്രം: എം.ഇ.എസ് കല്ലടി കോളജ്, മണ്ണാര്‍ക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
എം.ജി
പരീക്ഷ തീയതി
കോട്ടയം: പത്താം സെമസ്റ്റര്‍ എല്‍എല്‍.ബി പരീക്ഷ ജൂലൈ പത്തിന് ആരംഭിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കളിനറി ആര്‍ട്സ് (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ് 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് എപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജുലൈ എട്ടുമുതല്‍ വിവിധ കോളജുകളില്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.