Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡല്‍ഹി...

ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ബിരുദം: 19 വരെ അപേക്ഷിക്കാം

text_fields
bookmark_border
ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ബിരുദം: 19 വരെ അപേക്ഷിക്കാം
cancel

ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്സിറ്റി പ്രവേശപരീക്ഷ ഇല്ലാത്ത ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകളിലേക്കുള്ള പ്രവേശം. ഇത്തവണ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. 
കോഴ്സുകള്‍: 
ആര്‍ട്സ്: അറബിക്, അപൈ്ളഡ് സൈക്കോളജി, ബംഗാളി, ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇറ്റാലിയന്‍, പേര്‍ഷ്യന്‍, ഫിലോസഫി, സൈക്കോളജി, പഞ്ചാബി, സംസ്കൃതം, സ്പാനിഷ്, ഉര്‍ദു, ഇക്കണോമിക്സ്, ജിയോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്, സോഷ്യോളജി, ഹിന്ദി പത്രകാരിത, ജേണലിസം
മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്: ഹിന്ദുസ്ഥാനി മ്യൂസിക്, കര്‍ണാട്ടിക് മ്യൂസിക്, പെര്‍ക്യൂഷന്‍ മ്യൂസിക്,
കോമേഴ്സ്: കോമേഴ്സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്
സയന്‍സ്: ആന്ത്രോപ്പോളജി, ബയോകെമിസ്ട്രി, ബയോമെഡിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയന്‍സ്, ഇന്‍സ്ട്രുമെന്‍േറഷന്‍, മൈക്രോബയോളജി, ഫിസിക്സ്, പോളിമര്‍ സയന്‍സ്, ഫുഡ് ടെക്നോളജി, സുവോളജി, അപൈ്ളഡ് ഫിസിക്കല്‍ സയന്‍സസ്, അപൈ്ളഡ് ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്. 
അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 19. ആദ്യ പ്രവേശപട്ടിക ജൂണ്‍ 27ന് പുറത്തിറക്കും. ജൂലൈ 20ന് ക്ളാസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 16ന് പ്രവേശനടപടികള്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ug.du.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi university
Next Story