കാർഷിക സർവകലാശാല അസി. ലൈബ്രേറിയൻ സ്ഥാനക്കയറ്റം വിജിലൻസ് അന്വേഷിക്കുന്നു
text_fieldsതൃശൂർ: കാർഷിക സർവകലാശാലയിൽ അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിലേക്ക് അനർ ഹമായി സ്ഥാനക്കയറ്റവും യു.ജി.സി ആനുകൂല്യവും നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷ ണം. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ തൃശൂർ യൂനിറ്റ് ഡിവൈ.എസ്.പിയാണ് അന്വേഷി ക്കുന്നത്. വെള്ളായണി കാർഷിക കോളജിലെ അസി. ലൈബ്രേറിയൻമാരായ െസബാസ്റ്റ്യൻ ഡൊമിനി ക്, ബി. ഷെർളി എന്നിവർക്ക് സ്ഥാനക്കയറ്റം നൽകിയത് തവനൂർ കാർഷിക എൻജിനീയറിങ് കോ ളജിലെ റഫറൻസ് അസിസ്റ്റൻറ് കെ. ഹാരിസാണ് ഹൈകോടതിയിൽ ചോദ്യം ചെയ്തത്. സേലം വിനായക മിഷൻ സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ എം.ഫിലിെൻറ പേരിലാണ് ഇരുവർക്കും സ്ഥാനക്കയറ്റവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ ശമ്പള സ്കെയിലും അനുവദിച്ചത്. മാത്രമല്ല, ഇരുവരും യു.ജി.സി അക്കാദമി സ്റ്റാഫ് കോളജ് നടത്തുന്ന റിഫ്രഷർ കോഴ്സിലും പങ്കെടുത്തു.
വിനായക മിഷൻ കോളജിെൻറ എം.ഫിലിന് സംസ്ഥാന സർക്കാറും പി.എസ്.സിയും അംഗീകാരം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ എം.ഫിൽ സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടെന്ന് സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, സർവകലാശാല പിന്നീട് ഒരു കമ്മിറ്റിയെ നിയോഗിക്കുകയും എം.ഫിലിന് അംഗീകാരം െകാടുക്കുന്നത് അക്കാദമിക് കൗൺസിലിന് പരിഗണിക്കാവുന്നതാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് ഹാരിസ് കോടതിയെ സമീപിച്ചത്.
ൈഹകോടതി ഇടപെടലിനെ തുടർന്ന് സർവകലാശാല ഇരുവരെയും വിളിച്ചു വരുത്തിയപ്പോൾ ഷെർളി തെൻറ സ്ഥാനക്കയറ്റം റദ്ദാക്കാൻ സന്നദ്ധത അറിയിച്ചു. ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെബാസ്റ്റ്യൻ ഡൊമിനിക് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഈമാസം ഒന്നിന് അപ്പീൽ തള്ളി. ഈ സാഹചര്യത്തിൽ സ്ഥാനക്കയറ്റ പ്രശ്നത്തിൽ സർവകലാശാല തീരുമാനം എടുക്കേണ്ടി വരും.
െസബാസ്റ്റ്യൻ 2018 ജനുവരി 31ന് വിരമിച്ചു. ഷെർളി തുടരുന്നുണ്ട്. ഇവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടും സ്ഥാനക്കയറ്റം റദ്ദാക്കിയിട്ടില്ല. ഇതിനിടെ, ആർ. മനോഹർ എന്നയാൾക്ക് അസിസ്റ്റൻറ് ലൈബ്രേറിയനായി സ്ഥാനക്കയറ്റം നൽകിയതിലും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ സർവകലാശാല ഇടപെട്ടിട്ടുണ്ട്.
ൈഹകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സെബാസ്റ്റ്യെൻറയും ഷെർളിയുടെയും കാര്യത്തിൽ സർവകലാശാല തീരുമാനം വൈകുകയാണ്. അസിസ്റ്റൻറ് ലൈബ്രേറിയൻമാരുടെ സ്ഥാനക്കയറ്റ പ്രശ്നത്തിൽ ഒന്നര വർഷം മുമ്പ് സർക്കാറിെൻറ ധനകാര്യ പരിശോധന വിഭാഗം നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഈ റിപ്പോർട്ടും വിജിലൻസ് അന്വേഷണ റിപ്പോർട്ടും വരട്ടെയെന്ന നിലപാടിലാണ് സർവകലാശാല അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.