കാലിക്കറ്റ് ബിരുദ പ്രവേശന രജിസ്ട്രേഷന് തുടക്കം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദപ്രവേശന ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക ്കം. ആദ്യദിനം വൈകീട്ടുവരെ 4000ത്തിലേറെ പേർ അപേക്ഷ സമർപ്പിച്ചു. 5800 അേപക്ഷകൾ വിവിധ ഘട്ടത ്തിലാണ്. ഉച്ചക്ക് രണ്ടിനുശേഷമാണ് അേപക്ഷയുടെ ലിങ്ക് തുറന്നത്. തുടക്കത്തിൽ വെബ് സൈറ്റ് മെല്ലെപ്പോക്കിലായിരുന്നു. മേയ് 25 വരെ ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാ ം. ഫീസ്: ജനറൽ-280 രൂപ, എസ്.സി/എസ്.ടി-115 രൂപ. വെബ്സൈറ്റ്: www.cuonline.ac.in. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നല്കുന്ന മാര്‍ക്ക്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വെയ്റ്റേജ്, നോണ്‍ ക്രീമിലെയർ, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഗവ. കോളജുകളില്‍ ലഭ്യമായ ബി.പി.എല്‍ സംവരണത്തിന് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമാണ് അര്‍ഹത.
അപേക്ഷ അന്തിമ സമര്‍പ്പണം നടത്തിയശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷെൻറ അവസാന തീയതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും സര്‍വകലാശാലക്കു കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെൻററുകളുടെ സേവനം ഉപയോഗിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷൻ അവസാന തീയതിക്കുശേഷം മൂന്ന് അലോട്ട്മെൻറിനുമുമ്പ് തിരുത്തലുകൾ അനുവദിക്കില്ല.വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെൻറില്ല. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്ലിസ്റ്റ് അതത് കോളജിലേക്കു നല്‍കും. ഈ ലിസ്റ്റിൽനിന്ന് കോളജുകൾ പ്രവേശനം നടത്തും.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് സര്‍വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍, പ്രവേശനസമയത്ത് പ്രിൻറൗട്ട് മറ്റു അനുബന്ധ രേഖകൾക്കൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ, മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട, സ്പോര്‍ട്സ്, വിഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെൻറ്, സ്പോര്‍ട്സ് േക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാർഥികള്‍ക്ക് 20 ഓപ്ഷന് നല്‍കാം. പുറമെ, വിവിധ എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതത് സമുദായത്തിലെ വിദ്യാർഥികള്‍ക്ക് അഞ്ച് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിദ്യാർഥിയുടെയോ രക്ഷിതാവിെൻറയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. അലോട്ട്മെൻറ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവും. ഇത് ഒരു ഘട്ടത്തിലും പുനഃസ്ഥാപിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.