കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ
text_fieldsആറാം സെമസ്റ്റര്‍ യു.ജി കോണ്ടാക്ട് ക്ലാസ്
തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ അറബിക്, സംസ്കൃതം, ഹിന്ദി (2017 പ്രവേശനം) കോണ്ടാക്ട് ക്ലാസ് ഫെബ്രുവരി 21 മുതല്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, മാത്തമാറ്റിക്സ് കോണ്ടാക്ട് ക്ലാസ് നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയവര്‍ക്ക്
തുടര്‍പഠനത്തിന് അവസരം
അഫിലിയേറ്റഡ് കോളജുകളില്‍ 2014, 2015, 2016 വര്‍ഷങ്ങളില്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്സി മാത്സ് (സി.യു.സി.ബി.സി.എസ്.എസ്) മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം പഠനം തുടരാനാവാത്തവര്ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് വഴി നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. ഓണ്‍ലൈനായി മാര്‍ച്ച് 14 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട്, വിജ്ഞാപനത്തില്‍ പറഞ്ഞ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്ട്രേഷന്, എസ്.ഡി.ഇ ബില്‍ഡിങ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 17നകം ലഭിക്കണം. സ്പോട്ട് അഡ്മിഷന് 50 രൂപ ചലാന്‍ അടച്ച് നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407357.
ഒന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി ഹാള്‍ടിക്കറ്റ്
ഫെബ്രുവരി 26ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി/ബി.എ അഫ്ദലുല്‍ ഉലമ/ബി.എ-പി.ഒ.ടി/ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 െറഗുലര്‍/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
എം.എസ്സി കൗണ്‍സലിങ് സൈക്കോളജി വൈവ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ എം.എസ്സി കൗണ്‍സലിങ് സൈക്കോളജി (2014 പ്രവേശനം) വൈവാ വോസി ഫെബ്രുവരി 27ന് രാവിലെ പത്തിന് വിദൂരവിദ്യാഭ്യാസം ഹാളില്‍ നടക്കും.
പരീക്ഷ
അഫ്ദലുൽ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷം 2016 പ്രവേശനം െറഗുലര്‍/സപ്ലിമെൻററി, 2013 മുതല്‍ 2015 വരെ പ്രവേശനം സപ്ലിമെൻററി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
സ്പെഷല്‍ പരീക്ഷ
അന്തര്‍ സര്‍വകലാശാല സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്തതുമൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) െറഗുലര്‍ സ്പെഷല്‍ പരീക്ഷ ഫെബ്രുവരി 26ന് സര്‍വകലാശാലാ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ നടക്കും.
പരീക്ഷാഫലം
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി സുവോളജി, എം.എസ്സി ഇലക്ട്രോണിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്നു വരെ അപേക്ഷിക്കാം.
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി റേഡിയേഷന് ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്) െറഗുലര്‍ (നവംബര്‍ 2016) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.
017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.