കുസാറ്റ് പൊതുപ്രവേശന പരീക്ഷ 28, 29 തീയതികളിൽ
text_fieldsകൊച്ചി: കൊച്ചി സർവകലാശാലയുടെ 2018-19ലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ 28, 29 തീയതികളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 134 കേന്ദ്രത്തിൽ നടക്കും.
അപേക്ഷകർ പ്രവേശന പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റായ www.cusat.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യണം.
വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർഥികൾ അതത് പരീക്ഷ കേന്ദ്രങ്ങളിൽ 90 മിനിറ്റ് മുമ്പ് അഡ്മിറ്റ് കാർഡും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുമായി (റേഷൻ കാർഡ് ഒഴികെ) റിപ്പോർട്ട് ചെയ്യണം.
പരീക്ഷഹാളിൽ മൊബൈൽ ഫോൺ, ഇലക്േട്രാണിക് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല.
28ന് രാവിലെ 9.30 മുതൽ 12.30 വരെ ബി.ടെക്/എം.എസ്സി ഇൻറഗ്രേറ്റഡ് കോഴ്സുകളായ ഫോട്ടോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എം.എ അപ്ലൈഡ് ഇക്കണോമിക്സ് എന്നിവയുടെ പരീക്ഷകൾ നടക്കും. ഈ പരീക്ഷകളുടെ ടെസ്റ്റ് കോഡ് 101 ആണ്. ബി.എ, എൽഎൽ.ബി (ഓണേഴ്സ്), ബി.കോം എൽഎൽ.ബി (ഓണേഴ്സ്), എം.എ (ഹിന്ദി), എം.സി.എ (ലാറ്ററൽ എൻട്രി), എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എൽഎൽ.എം, ഇൻറേഗ്രറ്റഡ് പിഎച്ച്.ഡി അന്നേ ദിവസം ഉച്ചക്ക് രണ്ടു മുതൽ നാലുവരെ നടക്കും.
29ന് എൽഎൽ.ബി (മൂന്നുവർഷം), ബി.ടെക് (ലാറ്ററൽ എൻട്രി) ബി.വോക്, വിവിധ വിഷയങ്ങളിലെ എം.എസ്സി, എം.സി.എ, എം.വോക്, എൽഎൽ.എം എന്നീ കോഴ്സുകളുടെ പ്രവേശന പരീക്ഷകളാണ്.
ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഐ.ആർ.എ.എ ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.cusat.nic.in/ ഫോൺ: 0484 2577150/ 2577100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.