വരുന്നു, ഡിജിറ്റൽ സർവകലാശാല
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആൻഡ് മാനേജ്മെൻറ് - കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്താന്‍ മന്ത്ര ിസഭ യോഗം തീരുമാനിച്ചു. ഇതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര് ശ ചെയ്തു. ‘ദി കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആൻഡ് ടെക്നോ ളജി’ എന്ന പേരിലായിരിക്കും സര്‍വകലാശാല. സംസ്ഥാന സർക്കാറിന് കീഴിലെ 15ാമത്തെ സർവകലാശാലയാണിത്. പുറമെ കാസർകോട് കേന്ദ്ര സർവകലാശാലയും മലപ്പുറത്ത് അലീഗഢ് കാമ്പസുമുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപവത്കരണം. ഡിജിറ്റല്‍ ടെക്നോളജിയിൽ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
െഎ.ടി വകുപ്പിന് കീഴിൽ 2001ൽ ആരംഭിച്ച െഎ.െഎ.െഎ.ടി.എം-കെ ടെക്നോപാർക്കിലാണ് പ്രവർത്തിക്കുന്നത്. ടെക്നോസിറ്റിയിൽ പുതിയ കാമ്പസും വരുന്നുണ്ട്്. പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, േഡറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ്നിറ്റീവ് സയന്‍സ്, ഇൻറര്‍നെറ്റ് ഓഫ് തിങ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് സര്‍വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവശേഷിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലക്കു കീഴില്‍ അഞ്ച് സ്കൂള്‍ സ്ഥാപിക്കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ മേഖലകളുടെ ഗവേഷണത്തിലും ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യവസായങ്ങളുമായി സഹകരണം ശക്തമാക്കാനും അക്കാദമിക രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും സര്‍വകലാശാല ലക്ഷ്യമിടുന്നുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.