എം.ജി. സർവകലാശാലയിൽ രാജ്യാന്തര വെബിനാറുകൾ
text_fieldsകോട്ടയം: ‘കോവിഡും ഭിന്നശേഷിയും’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല അന്തർസർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാർ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
അമേരിക്കയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ഡോ. ടെസ മക് കാർത്തി, ശ്രീലങ്ക കേളനിയ സർവകലാശാലയിലെ ഡോ. സമൻമാലി സുമനസേന, ആഫ്രിക്കയിലെ ടാൻസാനിയ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ഡോ. കോസ്മസ് മിന്യാനൈ, മെൽബണിലെ ബിഹേവിയറൽ ഹെൽപിലെ ഡോളി ഭാർഗവ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡോ. ജുവ്വ ശ്രീലത, വിപിൻ വി. റോൾഡൻറ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
‘കോവിഡും ലോകാരോഗ്യവും’ എന്ന വിഷയത്തിലെ രാജ്യാന്തര വെബിനാർ ജൂലൈ 25ന് ഉച്ചയ്ക്ക് 12ന് നടക്കും. യു.എ.ഇ ഗൾഫ് മെഡിക്കൽ സർവകലാശാലയിലെ പ്രഫ. ജയദേവൻ ശ്രീധരൻ, അമേരിക്കൻ ആരോഗ്യവകുപ്പിലെ ഡോ. രചിത് ചൗള, എയിംസിലെ പ്രഫ. പ്രദീപ് അഗർവാൾ, നേപ്പാൾ എംകോംസിലെ ഡോ. എച്ച്.എസ്. സുപ്രം, ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലെ ഡോ. ബിനോയ് എസ്. ബാബു, നേപ്പാൾ എം.എം.ഐ.എച്ച്.എസിലെ പ്രഫ. സുജൻ മരഹത്ത, ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. ബ്രിജേഷ് സതിയൻ, ബ്രിട്ടനിലെ ബോംമൗത്ത് സർവകലാശാലയിലെ ഡോ. എഡ്‌വിൻ വാൻ ടെയിജിലിങ്കൺ, ഹഡേഴ്‌സ്ഫീൽഡ് സർവകലാശാലയിലെ ഡോ. പദം സിംഖദ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരത്തിന് ഫോൺ: 0481 2731580, ഇ-മെയിൽ: iucdsmgu@gmail.com
‘സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർഥികൾക്കുള്ള കൗൺസിലിങ്’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിങ് ഡിസബിലിറ്റീസും സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസും കാലിക്കട്ട് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് ചെയറും സി.ആർ.എം.എൽ.ഡി.യും ഐ.സി.എ.യും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 27ന് നടക്കും. രാവിലെ 10ന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന വെബിനാർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വിശദവിവരത്തിന് ഫോൺ: 8304837715.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.