കണ്ണൂർ സർവകലാശാലയിൽ തുളുഭാഷ ഡിപ്ലോമ കോഴ്സ്
text_fieldsകാസർകോട്: തുളുഭാഷക്ക് പുനർജീവനേകി ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുമായി കണ്ണൂർ യൂണിവേഴ്സിറ്റി. ഡിപ്ലോമ ഇൻ തുളു എന്നാണ് കോഴ്സിെൻറ പേര്. കേരളത്തിൽ ആദ്യമായിട്ടാണ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. പുതിയ ഡിപ്ലോമ കോഴ്സിന് നേരത്തെ തന്നെ സിൻഡിക്കേറ്റ് യോഗത്തിെൻറ അംഗീകാരം ലഭിച്ചിരുന്നു. അടുത്തയാഴ്ച്ച കോഴ്സിെൻറ വിശദമായ രൂപരേഖ സിൻഡിക്കേറ്റിന് നൽകും. മംഗലാപുരം യൂണിവേഴ്സിറ്റിയിലോ, ആന്ധ്രപ്രദേശിലെ കുപ്പം യൂണിവേഴ്സിറ്റിയിലേയോ സിലബസുകളും ഡിപ്പാർട്ടുണെമൻറുകൾ പഠിച്ചതിന് ശേഷം യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുക്കും. ജില്ലയിലെ സ്കൂൾ ഒാഫ് ഇന്ത്യൻ ലാംഗ്വേജിലെ കന്നഡ ഡിപ്പാർട്ട്മെൻറാണ് സിൻഡിക്കേറ്റിന് മുന്നിൽ ആദ്യമായി പ്രൊപോസൽ നൽകിയത്. കഴിഞ്ഞ വർഷം ഗവൺമെൻറ് കോളജിൽ ക്ലാസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടായെങ്കിലും കോഴ്സുകൾ ആരംഭിക്കാൻ കഴിഞ്ഞില്ല. ഡോ. രാജേഷ് ബെജ്ജങ്ങളയാണ് കോഴസ് ഡയറക്ടർ.
നിലവിൽ വിദ്യാനഗറിലെ ചാല യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. നേരത്തെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ ഡിപ്ലോമ കോഴ്സുണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സാേങ്കതിക കാരണത്താൽ കോഴ്സ് നിർത്തേണ്ടി വന്നു. മംഗലാപുരം യൂണിവേഴ്സിറ്റിയിൽ പിന്നീട് തുളു പി.ജി. കോഴ്സ് ആരംഭിച്ചു. ആഴ്ച്ചയിൽ ഒരു ക്ലാസ് മാത്രമാണ് ഡിപ്പാർട്ട്മെൻറ ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ഭാഷയിലുള്ള പി.ജി കോഴ്സുള്ളവർക്കാണ് അധ്യാപക തസ്തികയിലേക്ക് പരിഗണിക്കുക.
തുളുഭാഷയിലുള്ള അറിവ്, കന്നഡ ലിപിയിലുള്ള തുളു വായിക്കാനും എഴുതാനും സംസാരിക്കാനമുള്ള കഴിവും പരിഗണിക്കും. കർണാടക തുളു സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങൾ യൂണിവേഴ്സിറ്റിയിലെത്തിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഡിപ്ലോമ ഇൻ തുളു കോഴ്സിനു പുറമേ കൊമേഴ്ശ്യൽ ആൻറ് ട്രാൻസിലേഷൻ ഇൻ അറബിക്ക് കോഴ്സും കോളജിൽ തുടങ്ങുന്നുണ്ട്. ഡിഗ്രി പഠിക്കുന്ന വിദ്യാർഥികൾക്കും മറ്റു അധ്യാപകർക്കും കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. ഗൗരവകരമായ സാഹിത്യരചനകളുടെ അഭാവം വിദ്യാഭ്യാസ രംഗത്ത് തുളുവിന്റെ സജീവമായ സാന്നിധ്യം ഇല്ലാതാക്കി. തുളുവില്‍ രചിക്കപ്പെട്ട പുരാതന താളിയോലകളില്‍ മിക്കതും സംരക്ഷിച്ചുവെയ്ക്കുന്നതില്‍ വന്ന പരാജയവും ഭാഷയെന്ന രീതിയില്‍ തുളുവിനെ കുറിച്ചുള്ള തുടര്‍പഠനങ്ങള്‍ക്കു വിഘാതമായി. ഇൗ കോഴ്സു വരുന്നതോട് കൂടി അപകടാവസ്ഥയില്‍ നിന്നും തുളുവിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. കര്‍ണ്ണാടക സര്‍ക്കാറിനു കീഴില്‍ സ്ഥാപിക്കപ്പെട്ട തുളു സാഹിത്യ അക്കാദമിയും, മഞ്ചേശ്വരത്തു സ്ഥാപിക്കപ്പെട്ട കേരള തുളു അക്കാദമിയും ഇതിനുവേണ്ടിയുള്ള ഉദ്യമങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.