Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:23 AM IST Updated On
date_range 29 Jun 2017 3:27 AM ISTമലയാള സർവകലാശാല എം.എ: അപേക്ഷ ജൂൺ 30 വരെ
text_fieldsbookmark_border
തിരൂർ: മലയാള സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ വെള്ളിയാഴ്ച വരെ സ്വീകരിക്കും. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃക പഠനം, ജേർണലിസം മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, തദ്ദേശ വികസന പഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്ര പഠനം എന്നീ എം.എ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂലൈ എട്ടിന് രാവിലെ പത്തിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എട്ട് കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. ആഗസ്റ്റ് ഒന്നിന് പ്രവേശനം ആരംഭിക്കും. 20 പേർക്കാണ് ഓരോ കോഴ്സിലും പ്രവേശനം. ബിരുദമാണ് യോഗ്യത. ജൂലൈ 31ന് 28 വയസ്സ് കവിയരുത്. പട്ടികജാതി--വർഗം, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30. സാഹിത്യരചന കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ച് പുറത്തിൽ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം.
ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. 200 രൂപയാണ് ഫീസ്. പട്ടികജാതി- വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ. എസ്.ബി.ഐ തിരൂർ ടൗൺ ശാഖയിലെ സർവകലാശാലയുടെ 32709117532 അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആർ/ജേർണൽ നമ്പർ വിവരങ്ങൾ അപേക്ഷയിൽ കാണിക്കണം. അപേക്ഷഫോറം www.malayalamuniversity.edu.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷ നൽകുന്നവർ ഫീസ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ എന്ന പേരിൽ ഡി.ഡിയായി നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story