വിദൂര പഠനം തടഞ്ഞാലും പ്രൈവറ്റ് രജിസ്ട്രേഷനെ ബാധിക്കില്ല
text_fieldsപത്തനംതിട്ട: കേരളത്തിലെ വിവിധ സർവകലാശാലകള്‍ നടത്തുന്ന പ്രൈവറ്റ് രജിസ്ട്രേഷന് കോഴ്സുകള്‍ വിദൂരവിഭാഗത്തില്പെടുന്നതല്ലെന്ന് വിവരാവകാശ രേഖകൾ. സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനുള്ള അംഗീകരം യു.ജി.സി പിന്‍വലിച്ചാലും പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളെ ബാധിക്കില്ല. പ്രത്യേക സിലബസും നോട്ടുകളും സമ്പർക്ക ക്ലാസുകളും ഉൾപ്പെടുത്തി നടത്തുന്ന കോഴ്സുകളാണ് വിദൂര വിദ്യാഭ്യാസത്തിൻറ പട്ടികയിൽ വരുന്നത്.
സർവകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ നടത്തുന്ന പരമ്പരാഗത കോഴ്സുകള്‍ സ്വയം പഠിക്കാന്‍ വിദ്യാർഥികളെ അനുവദിക്കുന്ന രീതിയാണ് പ്രൈവറ്റ് രജിസ്ട്രേഷനെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
കേരളത്തില്‍ പ്രൈവറ്റ് രജിസ്ട്രഷന് കോഴ്സുകള്‍ നടത്തുന്ന എം.ജി സർവകലാശാല മാത്രമാണ് വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്താത്തത്. കേരളയിൽ ഈ വർഷം വിദൂര കോഴ്സുകള്‍ മാത്രം മതിയെന്ന വി.സിയുടെ നിലപാട് സിൻഡിക്കേറ്റിെൻറയും മറ്റും എതിർപ്പിനെത്തുടർന്ന് മാറ്റേണ്ടി വന്നു. കേരളയിൽ ഇപ്പോള്‍ പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസ കോഴ്സുകളും നടത്തുന്നുണ്ട്.
എന്നാല്‍, കാലിക്കറ്റ് സർവകലാശാലയില്‍ ഈ അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗത്തില്‍ ചേർന്ന കുട്ടികളെക്കൂടി കൂടുതല്‍ പണം ഈടാക്കി വിദൂരവിഭാഗത്തിലേക്ക് മാറ്റി. കണ്ണൂര്‍ സർവകലാശാലയില്‍ റഗുലറിന് പുറെമ പ്രത്യേക സിലബസിലും പരീക്ഷ സ്കീമിലും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നുണ്ട്. യു.ജി.സിയുടെ അംഗീകാരം പിൻവലിക്കൽ ഈ സർവകലാശാലയുടെ പരിധിയില്‍ വരുന്ന പാരലല്‍ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
ഇതേസമയം, പ്രൈവറ്റ് രജിസ്ട്രേഷൻറ കൂടി അംഗീകാരം ഏതെങ്കിലും തരത്തില്‍ നഷ്ടപ്പെട്ടാൽ ഓരോ വർഷവും ഈ മേഖലയില്‍ ചേരുന്ന ഒന്നരലക്ഷത്തോളം വിദ്യാർഥികൾ ഇന്ദിരാഗാന്ധി നാഷനല്‍ ഓപൺ സർവകലാശാലയിലോ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കോളജുകളിലോ ചേരാന്‍ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.