സാേങ്കതിക സർവകലാശാല ക്ലാസുകൾ 17 മുതൽ
text_fieldsഅധ്യയനം ഒാൺലൈനായി
തിരുവനന്തപുരം: ഒാൺലൈൻ അധ്യയനവുമായി സാേങ്കതിക സർവകലാശാല പുതിയ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നു. ആഗസ്റ്റ് 17 മുതൽ തുടങ്ങാനാണ് തീരുമാനം. എട്ടാം സെമസ്റ്ററിൽ കോളജ്തല ഒാൺലൈൻ പരീക്ഷ നടത്തിയും മുൻ സെമസ്റ്ററുകളിലെ മാർക്ക് പരിഗണിച്ചും ഗ്രേഡ് നൽകി ഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
രണ്ട്, നാല്, ആറ് സെമസ്റ്ററുകളിൽ പരീക്ഷ ഉപേക്ഷിക്കുകയും ഇേൻറണൽ മാർക്കും മുൻ സെമസ്റ്ററുകളിലെ ഗ്രേഡും പരിഗണിച്ച് പുതിയ ഗ്രേഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ക്ലാസുകൾ ആഗസ്റ്റ് 17 മുതൽ തുടങ്ങാൻ നിർദേശിച്ചത്.
കോളജുകൾ തുറക്കാൻ സാഹചര്യമൊരുങ്ങുന്നതുവരെ ഒാൺലൈൻ ക്ലാസുകൾ തുടരും. മുൻ സെമസ്റ്റർ ജൂലൈ 17ന് അവസാനിച്ചതായി കണക്കാക്കും. ഇൗ സെമസ്റ്ററിലെ ഇേൻറണൽ മാർക്ക് കോളജുകൾ ആഗസ്റ്റ് ഒന്നു മുതൽ അപ്ലോഡ് ചെയ്യണം. കോളജ് മാറ്റ നടപടികൾ ആഗസ്റ്റ് മൂന്നിന് കോളജ്തലത്തിലും അഞ്ചിന് സർവകലാശാലതലത്തിലും പൂർത്തിയാക്കണം. മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളിലേക്കുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് 10 മുതൽ 14 വരെ നടത്താം.
സെപ്റ്റംബർ 30 വരെയുള്ള കർമപദ്ധതികൾ അടുത്ത സെമസ്റ്റർ ക്ലാസ് തുടങ്ങുന്നതിനുമുമ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.