സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പറും ഫോേട്ടായും േചർക്കണം –യു.ജി.സി
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളിലും മാർക്ക് ലിസ്റ്റുകളിലും ആധാർ നമ്പറും ഫോേട്ടായും ചേർക്കണമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി). ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി നിര്‍ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാനാണ് ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതെന്നാണ് വിശദീകരണം. സര്‍ട്ടിഫിക്കറ്റുകളുടെ കുറ്റമറ്റ പരിശോധനക്ക് ഫോട്ടോയും ആധാര്‍ നമ്പറും സഹായിക്കും.
കൂടാതെ, സർട്ടിഫിക്കറ്റ് സുതാര്യമാവുമെന്നും രാജ്യത്തെവിടെയും ഉന്നത വിദ്യാഭ്യാസത്തിന് ചേരുേമ്പാൾ സർട്ടിഫിക്കറ്റ് വിലയിരുത്തൽ എളുപ്പമാകുമെന്നും യു.ജി.സി വ്യക്തമാക്കി. പഠിച്ച സ്ഥാപനത്തിെൻറയും കോഴ്‌സിെൻറയും വിവരവും സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും യു.ജി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.