പുതിയ ചട്ടവുമായി യു.ജി.സി; കൽപിത സർവകലാശാല പദവിക്ക്
text_fieldsകോഴിക്കോട്: കൽപിത സർവകലാശാല പദവി തേടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ം നിലവിലുള്ളവക്കും പരിഷ്കരിച്ച ചട്ടവുമായി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ ( യു.ജി.സി). 20 വർഷത്തെ പ്രവർത്തന പരിചയമുെണ്ടങ്കിലേ ഇനി കൽപിത സർവകലാശാല പദവി ലഭിക ്കുകയുള്ളൂ. തുടർച്ചയായി മൂന്നുതവണ നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസി ൽ (നാക്) അക്രഡിറ്റേഷനിൽ 3.26 ഗ്രേഡ് പോയൻറും നിർബന്ധമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയർത്തുന്നതിെൻറ ഭാഗമായുള്ള പുതിയ ചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
എൻജിനീയറിങ് പോലുള്ള സാേങ്കതിക കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിെല മൂന്നിൽ രണ്ട് പ്രോഗ്രാമുകളും നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകരിച്ചതാകണം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിെൻറ (എൻ.െഎ.ആർ.എഫ്) മൊത്തമുള്ള റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം നേടണമെന്നും വ്യവസ്ഥയുണ്ട്. അല്ലെങ്കിൽ നിശ്ചിത വിഭാഗത്തിലെ റാങ്കിങ്ങിൽ ആദ്യ 50ൽ ഇടംപിടിക്കണം.
കൽപിത സർവകലാശാലകളിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:20 എന്നതാകും. ചുരുങ്ങിയത് 2000 വിദ്യാർഥികളും നൂറിൽ കുറയാത്ത അധ്യാപകരും വേണം. മൂന്നിലൊന്ന് ബിരുദാനന്തര ബിരുദം, അെല്ലങ്കിൽ ഗവേഷക വിദ്യാർഥികളാവണം. ഗേവഷണമുൾപ്പെടെ ചുരുങ്ങിയത് മൂന്നു വർഷം അഞ്ച് ബിരുദാനന്തര ബിരുദ ഡിപ്പാർട്മെൻറുകൾ സ്ഥാപനത്തിൽ പ്രവർത്തിക്കണമെന്നും നിബന്ധനയുണ്ട്.
ഒാഫ്കാമ്പസുകളും വിദേശങ്ങളിൽ ഒാഫ്ഷോർ കാമ്പസുകളും തുടങ്ങുന്നതിനും വിശദമായ നിർദേശങ്ങൾ ചട്ടത്തിലുണ്ട്. ഒാഫ്ഷോർ കാമ്പസുകൾ തുടങ്ങാൻ ആഭ്യന്തര മന്ത്രാലയത്തിൽനിന്നും വിദേശകാര്യ മന്ത്രാലയത്തിൽനിന്നും എതിർപ്പില്ലാരേഖയും മനുഷ്യവിഭവശേഷി മന്ത്രാലയ അനുമതിയും വാങ്ങണം. കൽപിത സർവകലാശാല വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനുള്ള നിർദേശങ്ങളും പുതിയ ചട്ടത്തിലുണ്ട്. ഒാരോ സ്ഥാപനത്തിൽനിന്നും ബിരുദം സ്വന്തമാക്കിയവരിൽ 50 ശതമാനമെങ്കിലും ഉടൻ ജോലി നേടാനോ സ്വയംതൊഴിൽ കണ്ടെത്താനോ പര്യാപ്തമാകണം.
വിദ്യാർഥികളെ സമൂഹവുമായി കണ്ണിചേർക്കുന്നതിെൻറ ഭാഗമായി, മൂന്നിൽ രണ്ടുഭാഗം വിദ്യാർഥികളും ഉൽപാദനക്ഷമമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണം. വിദ്യാർഥികളുടെ പ്രഫഷനൽ മികവ് മെച്ചപ്പെടുത്തണെമന്നും യു.ജി.സി ഇക്കാര്യങ്ങൾ നിരീക്ഷിക്കുമെന്നും പുതിയ ചട്ടം പറയുന്നു. 10നും 15നും ഇടയിൽ അംഗങ്ങളുള്ള ബോർഡ് ഒാഫ് മാനേജ്മെൻറാണ് കൽപിത സർവകലാശാലകളുടെ ഭരണനിർവഹണ അധികാരികൾ. വൈസ് ചാൻസലറായിരിക്കും ഇൗ ബോർഡിെൻറ അധിപൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.